Follow KVARTHA on Google news Follow Us!
ad

Sameer Wankhede | കഴിഞ്ഞ 4 ദിവസമായി തനിക്കും ഭാര്യയ്ക്കും നേരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുവെന്ന പരാതിയുമായി സമീര്‍ വാങ്കഡെ, പ്രത്യേക സുരക്ഷ വേണമെന്നും ആവശ്യം

തീരുമാനമെടുക്കേണ്ടത് മുംബൈ പൊലീസ് കമിഷണര്‍ Abusive Threats On Social Media, Sameer Wankhede, ദേശീയ-വാർത്തകൾ, Malayalam News
മുംബൈ: (www.kvartha.com) കഴിഞ്ഞ നാലു ദിവസമായി തനിക്കും ഭാര്യ ക്രാന്തി റെഡ്കറിനും നേരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണികളും അശ്ലീല സന്ദേശങ്ങളും ലഭിക്കുന്നുവെന്ന പരാതിയുമായി നാര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ (NCB) മുന്‍ മുംബൈ സോണ്‍ ചീഫ് സമീര്‍ വാങ്കഡെ.

ബോളിവുഡ് നടന്‍ ശാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ ലഹരിക്കേസില്‍ നിന്ന് ഒഴിവാക്കാന്‍ 25 കോടി രൂപ ആവശ്യപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി സിബിഐ രെജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിനെതിരെ നല്‍കിയ ഹര്‍ജി ബോംബൈ ഹൈക്കോടതി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് വാങ്കഡെ ഇത്തരമൊരു പരാതിയുമായി രംഗത്തെത്തിയത്. പ്രത്യേക സുരക്ഷ വേണമെന്നും സമീര്‍ വാങ്കഡെ ആവശ്യപ്പെട്ടു.

സംഭവത്തില്‍ മുംബൈ പൊലീസ് കമിഷണര്‍ക്ക് കത്തുനല്‍കുകയും പ്രത്യേക സുരക്ഷ ആവശ്യപ്പെടുകയും ചെയ്യുമെന്നും വാങ്കഡെ പറഞ്ഞു. മുംബൈ പൊലീസ് കമിഷണര്‍ വിവേക് ഫന്‍സാല്‍കറെ കണ്ട് സമീര്‍ വാങ്കഡെ സ്ഥിതിഗതികള്‍ അറിയിക്കുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

സിബിഐ എഫ് ഐ ആറിനെതിരായ ഹര്‍ജിയില്‍ സമീര്‍ വാങ്കഡെയ്ക്ക് തിങ്കളാഴ്ച വരെ ബോംബൈ ഹൈകോടതി അറസ്റ്റില്‍ നിന്നു സംരക്ഷണം അനുവദിച്ചിരുന്നു. എന്‍സിബി ഡപ്യൂടി ഡയറക്ടര്‍ ജ്ഞാനേശ്വര്‍ സിങ്ങാണ് ആരോപണങ്ങള്‍ക്കു പിന്നിലെന്ന് ചൂണ്ടിക്കാട്ടിയാണ് വാങ്കഡെ കോടതിയെ സമീപിച്ചത്. എന്‍സിബിയുടെ പരാതിയില്‍ അഴിമതി നിരോധന നിയമപ്രകാരമുള്ള വകുപ്പുകള്‍ കൂടാതെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ഭീഷണിപ്പെടുത്തിയതിനും വാങ്കഡെയ്ക്കും മറ്റു നാലു പേര്‍ക്കുമെതിരെ മേയ് 11നാണ് സിബിഐ കേസെടുത്തത്.

ശാറുഖ് ഖാനോട് 25 കോടി രൂപ കൈക്കൂലി ചോദിച്ചെന്നും പണം നല്‍കിയാല്‍ ആര്യന്‍ ഖാനെതിരെ കുറ്റം ചുമത്തില്ലെന്ന് വാഗ്ദാനം ചെയ്‌തെന്നും ആരോപിച്ചാണ് സമീര്‍ വാങ്കഡെയ്ക്കെതിരെ സിബിഐ എഫ് ഐ ആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. ഈ കൈക്കൂലി തുകയില്‍ 50 ലക്ഷം രൂപ ലഭിച്ചു എന്നുമാണ് സി ബി ഐയുടെ കണ്ടെത്തല്‍.

കെപി ഗോസാവിയാണ് ഇടപാട് നടത്തിയത്. ആര്യന്‍ ഖാനൊപ്പമുള്ള കെപി ഗോസാവിയുടെ സെല്‍ഫി നേരത്തെ വൈറലായിരുന്നു. എന്നാല്‍ കെപി ഗോസാവി എന്‍സിബിയുടെ ഉള്ളിലുള്ള ആളല്ലെന്നും സിബിഐ ആരോപിച്ചിരുന്നു.

Wife And I Getting Abusive Threats On Social Media, Alleges Sameer Wankhede Amid Bribery Probe, Mumbai, News, Complaint, Allegation, CBI, Probe, Social Media, Corruption, National


Keywords: Wife And I Getting Abusive Threats On Social Media, Alleges Sameer Wankhede Amid Bribery Probe, Mumbai, News, Complaint, Allegation, CBI, Probe, Social Media, Corruption, National. 

Post a Comment