Follow KVARTHA on Google news Follow Us!
ad

WhatsApp | നമ്പറുകൾക്ക് പകരം യൂസർ നെയിം; വാട്സ് ആപിൽ പുതിയ ഫീച്ചർ വരുന്നു

ഉപയോക്താക്കൾക്ക് അധിക സുരക്ഷയാവും, WhatsApp, Mobile Apps, ടെക്‌നോളജി വാർത്തകൾ, Social Media Features
കാലിഫോർണിയ: (www.kvartha.com) ഉപയോക്താക്കളുടെ സൗകര്യാർഥം വാട്സ് ആപ് പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നത് തുടരുന്നു. ഇപ്പോൾ കമ്പനി 'യൂസർ നെയിം' എന്ന പുതിയ ഫീച്ചർ അവതരിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് റിപ്പോർട്ട്. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത ആരെങ്കിലും വാട്സ്ആപിൽ സന്ദേശങ്ങൾ അയച്ചാൽ അവരുടെ നമ്പറുകളാണ് ഇതുവരെ കാണാൻ കഴിയുന്നത്. എന്നാൽ, ഇനി അവർ വാട്സ്ആപിൽ ചേർക്കുന്ന യൂസർ നെയിമുകൾ സന്ദേശം കിട്ടുന്നയാൾക്ക് കാണാൻ സാധിക്കും.

WhatsApp, Mobile Apps, Social Media, Features, Technology, User Name, Contact, Phone Number, Meta, WhatsApp May Soon Let Users Set Up Usernames.

വാട്സ് ആപിന്റെ സവിശേഷതകൾ നിരീക്ഷിക്കുന്ന സൈറ്റായ WABetaInfo യുടെ റിപ്പോർട്ട് അനുസരിച്ച്, ഈ ഫീച്ചറിന്റെ പ്രവർത്തനം ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. 'യൂസർ നെയിം' ഉപയോക്താവിനുള്ള അധിക സുരക്ഷയായാണ് ചൂണ്ടിക്കാട്ടുന്നത്. അതായത് ഫോൺ നമ്പർ കൊണ്ട് മാത്രമല്ല യൂസർ നെയിം കൊണ്ടും കോൺടാക്റ്റ് തിരിച്ചറിയാം. ഈ ഫീച്ചർ അവതരിപ്പിക്കുന്നതോടെ, കോൺടാക്റ്റ് നമ്പർ നൽകാതെ നിങ്ങളുടെ യൂസർ നെയിം നൽകിയാൽ മറ്റ് ഉപയോക്താക്കൾക്ക് പരസ്പരം ബന്ധിപ്പിക്കാൻ കഴിയും.

ഇതോടെ ഫോൺ നമ്പറുകൾ മറ്റുള്ളവർക്ക് ലഭിക്കുന്ന സാഹചര്യം ഒഴിവാക്കാനാകുമെന്നും പറയുന്നു. വാട്സ് ആപിന്റെ സെറ്റിംഗ്‌സിലെ പ്രൊഫൈൽ സെക്ഷനിൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ദൃശ്യമാകുമെന്നാണ് റിപ്പോർട്ട്. അധികം വൈകാതെ പുതിയ ഫീച്ചർ ലഭ്യമായി തുടങ്ങുമെന്നാണ് സൂചന.

Keywords: WhatsApp, Mobile Apps, Social Media, Features, Technology, User Name, Contact, Phone Number, Meta, WhatsApp May Soon Let Users Set Up Usernames.

Post a Comment