Follow KVARTHA on Google news Follow Us!
ad

WhatsApp | വ്യാജ നമ്പറുകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വാട്‌സ്ആപ്പ് അക്കൗണ്ടുകൾ പ്രവർത്തനരഹിതമാക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്

'മറ്റ് പ്ലാറ്റ്‌ഫോമുകളുമായും സർക്കാർ ചർച്ചകൾ നടത്തുന്നു' WhatsApp News, Social Media News, ടെക്‌നോളജി വാർത്തകൾ, Ashwini Vaishnaw
ന്യൂഡെൽഹി: (www.kvartha.com) വാട്ട്‌സ്ആപ്പ് അക്കൗണ്ട് വ്യാജ നമ്പറിലാണെന്ന് കണ്ടെത്തിയാൽ അക്കൗണ്ട് പ്രവർത്തനരഹിതമാക്കാൻ മെറ്റ സമ്മതിച്ചതായി കേന്ദ്ര ഇലക്‌ട്രോണിക്‌സ് - ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വാട്ട്‌സ്ആപ്പ് കേന്ദ്രീകരിച്ച് തുടർച്ചയായി പുതിയ തട്ടിപ്പുകൾ നടക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ അറിയിപ്പ്. നേരത്തെ നിരവധി ഇന്ത്യൻ വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്ക് അന്താരാഷ്ട്ര നമ്പറുകളിൽ നിന്ന് കോളുകൾ വന്നിരുന്നു.

News, National, New Delhi, Technology, Social Media, WhatsApp, Complaint,  WhatsApp Accounts Registered Using Fraudulent Numbers Will Be Disabled: Ashwini Vaishnaw.

+82, +62 തുടങ്ങിയ പ്രാരംഭ നമ്പറുകളിൽ നിന്ന് വരുന്ന ഒരു മിസ്ഡ് കോൾ ആയിരുന്നു അത്. വിദഗ്ധർ ഇത് ഒരു പുതിയ തട്ടിപ്പായാണ് കണ്ടത്. ഈ സ്പാം കോളുകളിൽ ഭൂരിഭാഗവും ഇന്തോനേഷ്യ (+62), വിയറ്റ്നാം (+84), മലേഷ്യ (+60), കെനിയ (+254), എത്യോപ്യ (+251) എന്നീ രാജ്യങ്ങളുടെ കോഡുകളുണ്ടെന്ന് രാജ്യത്തെ പല വാട്ട്‌സ്ആപ്പ് ഉപയോക്താക്കളും സോഷ്യൽ മീഡിയയിൽ പരാതിപ്പെട്ടു.

ഇത് സംബന്ധിച്ച സർക്കാർ നീക്കത്തെക്കുറിച്ച് ടെലികോം മന്ത്രി അശ്വിനി വൈഷ്ണവിനോട് ചോദിച്ചപ്പോഴാണ്, അത്തരം മൊബൈൽ നമ്പറുകളുടെ രജിസ്ട്രേഷൻ റദ്ദാക്കാൻ വാട്ട്‌സ്ആപ്പ് സമ്മതിച്ചതായി അദ്ദേഹം അറിയിച്ചത്. ഇത് മാത്രമല്ല, വ്യാജ ഉപയോക്താക്കളെ നീക്കം ചെയ്യുന്നതിനായി ടെലിഗ്രാം പോലുള്ള മറ്റ് സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമുകളുമായും സർക്കാർ ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിയുടെ അഭിപ്രായത്തോട് പ്രതികരിച്ചുകൊണ്ട്, പ്രശ്നം പരിഹരിക്കാൻ സർക്കാരുമായി ചർച്ച നടത്തുകയാണെന്ന് വാട്ട്‌സ്ആപ്പ് അധികൃതരെ ഉദ്ധരിച്ച് മിന്റ് റിപ്പോർട്ട് ചെയ്തു. ഉപയോക്താക്കൾക്ക് ബോധവൽക്കരണവും പതിവായി നടത്തുന്നതിനൊപ്പം ബ്ലോക്ക്, റിപ്പോർട്ട്, ടു ഫാക്ടർ വെരിഫിക്കേഷൻ തുടങ്ങിയ സുരക്ഷാ ഫീച്ചറുകളുടെ സേവനം തുടരുമെന്നും കമ്പനി വ്യക്തമാക്കി.

അന്താരാഷ്‌ട്ര നമ്പറുകളിൽ നിന്നുള്ള വർദ്ധിച്ചുവരുന്ന തട്ടിപ്പ് കോളുകൾ കുറയ്ക്കുന്നതിനായി പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ), മെഷീൻ ലേണിംഗ് (എംഎൽ) സംവിധാനങ്ങൾ നടപ്പിലാക്കിയതായി വാട്സ്ആപ്പ് കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.

Keywords: News, National, New Delhi, Technology, Social Media, WhatsApp, Complaint,  WhatsApp Accounts Registered Using Fraudulent Numbers Will Be Disabled: Ashwini Vaishnaw.
< !- START disable copy paste -->

Post a Comment