Follow KVARTHA on Google news Follow Us!
ad

Peptic Ulcers | പെപ്റ്റിക് അള്‍സറിനെ അകറ്റാം; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

ഹെലികോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് പ്രധാനപ്പെട്ട രോഗകാരണം Peptic Ulcers, Malayalam News, Health News, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) പെപ്റ്റിക് അള്‍സര്‍ ഇന്ന് സാധാരണ രോഗമായി മാറിക്കൊണ്ടിരിക്കുന്നു. കുടലിലെ ഭിത്തിയിലെ നേര്‍ത്ത പാട അഥവാ മ്യൂക്കോസയിലുണ്ടാകുന്ന വിള്ളലുകളാണ് പെപ്റ്റിക് അള്‍സര്‍. അന്നനാളത്തിന്റെ വിദൂരഭാഗം, പൈലോറിക് ആന്‍ട്രം, ഡുവോഡിനത്തിന്റെ ആദ്യഭാഗം എന്നിവയാണ് പെപ്റ്റിക് അള്‍സര്‍ വരാനുള്ള ഏറ്റവും സാധാരണമായ ഇടങ്ങള്‍.
              
Peptic Ulcers, Malayalam News, Health News, Life Style, What Are Peptic Ulcers? Symptoms and Prevention.

പെപ്റ്റിക് അള്‍സര്‍ വരാനുള്ള സാധ്യത സ്ത്രീകളേക്കാള്‍ പുരുഷന്മാര്‍ക്കാണ്. 40-50 വയസ് പ്രായമുള്ളവര്‍ക്ക് ഡുവോഡിനല്‍ അള്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 55-65 വയസിനിടയില്‍ പ്രായമുള്ളവര്‍ക്ക് ഗ്യാസ്ട്രിക് അള്‍സര്‍ ഉണ്ടാകാം. ഗ്യാസ്ട്രിക് അള്‍സറിനേക്കാള്‍ ഏറ്റവും സാധാരണമായത് അള്‍സര്‍ ഡുവോഡിനല്‍ അള്‍സര്‍ ആണ്.

അള്‍സര്‍ അഞ്ച് മില്ലീമീറ്ററില്‍ കൂടുതല്‍ വ്യാസമുള്ളതാണ്. മുസ്‌ക്യൂലറിസ് മ്യൂക്കോസയില്‍ ഒറ്റയായി ഇത് കാണപ്പെടുന്നു. ആമാശയത്തില്‍ ഹെലികോബാക്ടര്‍ പൈലോറി എന്ന ബാക്ടീരിയയാണ് പ്രധാനപ്പെട്ട രോഗകാരണം. സാധാരണയായി പെപ്റ്റിക് അള്‍സര്‍ ഉള്ള രോഗികള്‍ക്ക് എപ്പിഗാസ്ട്രിക് വേദനയുണ്ടാവും. ആവര്‍ത്തിച്ചുള്ള വേദനയും രാത്രികാല വേദനയും ലക്ഷണങ്ങളാണ്. കത്തുന്ന തരത്തിലുള്ള വേദന, ഓക്കാനം, ഛര്‍ദി, രക്തം ചര്‍ദ്ദിക്കല്‍, നിറവ്യത്യാസമുള്ള മലം, എന്നിവയാണ് മറ്റ് സാധാരണയായി കാണപ്പെടുന്ന ലക്ഷണങ്ങള്‍.

പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകള്‍, ആന്റാസിഡുകള്‍, ആന്റിബയോട്ടിക്കുകള്‍ എന്നിവയാണ് പെപ്റ്റിക് അള്‍സറിന് സാധാരണയായി ഉപയോഗിക്കുന്ന മരുന്നുകള്‍. പെപ്റ്റിക് അള്‍സര്‍ കാര്യമാക്കിയില്ലെങ്കില്‍ ഗുരുതരമായ സങ്കീര്‍ണതകള്‍ക്ക് കാരണമാകും. പിന്നീടുള്ള ഘട്ടങ്ങളില്‍ ഇത് രക്തസ്രാവത്തിനും സുഷിരത്തിനും കാരണമാകും.

Keywords: Peptic Ulcers, Malayalam News, Health News, Life Style, What Are Peptic Ulcers? Symptoms and Prevention.
< !- START disable copy paste -->

Post a Comment