Follow KVARTHA on Google news Follow Us!
ad

Banned | 'ദ് കേരള സ്റ്റോറി' സിനിമയുടെ പ്രദര്‍ശനം ബംഗാളില്‍ നിരോധിച്ചു

സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു #Kerala-Story-Cinema-News, #Mamata-Banerjee-Cinema-Banned-News, #West-Bengal-News, #National-News
കൊല്‍കത: '(www.kvartha.com) ദ് കേരള സ്റ്റോറി'  സിനിമയുടെ പ്രദര്‍ശനം ബംഗാളില്‍ നിരോധിച്ചു. കേരളമുള്‍പെടെ നിരവധി സംസ്ഥാനങ്ങളില്‍ സിനിമയ്‌ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടെയാണ് സംസ്ഥാന സെക്രടേറിയറ്റില്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സിനിമ നിരോധിക്കുമെന്ന് പ്രഖ്യാപിച്ചത്. തിയറ്ററുകളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ചീഫ് സെക്രടറിക്ക് മമത നിര്‍ദേശം നല്‍കി.

West Bengal bans The Kerala Story to 'maintain peace', West Bengal, News, Banned, Mamata Banerjee, Announced, Cinema, The Kerala Story, secretariat, National

'വളച്ചൊടിക്കപ്പെട്ട കഥയാണ് കേരള സ്റ്റോറിയുടേത്. സംസ്ഥാനത്തെ സമാധാനാന്തരീക്ഷം നിലനിര്‍ത്താനാണ് നിരോധനം' എന്നും മമത പറഞ്ഞു. കശ്മീര്‍ ഫയല്‍സ് പോലെ ബംഗാളിനെതിരായ സിനിമയ്ക്കു ബിജെപി പണം മുടക്കുന്നുവെന്നു മമതയുടെ ആരോപണത്തിനു പിന്നാലെയാണു കേരള സ്റ്റോറി നിരോധിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

ക്രമസമാധന പ്രശ്‌നങ്ങളും പ്രേക്ഷകരുടെ കുറവും ചൂണ്ടിക്കാട്ടി സിനിമയുടെ പ്രദര്‍ശനം തമിഴ്‌നാട്ടിലെ മള്‍ടിപ്ലെക്‌സുകള്‍ റദ്ദാക്കിയിരുന്നു. റിലീസ് ദിവസം 'ദ് കേരള സ്റ്റോറി' കേരളത്തില്‍ 20 തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. എറണാകുളം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ സിനിമയ്‌ക്കെതിരെ പ്രതിഷേധമുണ്ടായി. സംസ്ഥാനത്തെങ്ങും പൊലീസ് കനത്ത കാവല്‍ ഏര്‍പെടുത്തിയിരുന്നു.

Keywords: West Bengal bans The Kerala Story to 'maintain peace', West Bengal, News, Banned, Mamata Banerjee, Announced, Cinema, The Kerala Story, secretariat, National.

Post a Comment