പുല്‍പ്പള്ളി: (www.kvartha.com) വയനാട്ടില്‍ വാഹനപരിശോധനയ്ക്കിടെ ആലപ്പല്ലുമായി വിനോദ സഞ്ചാരികള്‍ പിടിയില്‍. പുല്‍പ്പള്ളി ഗ്രാമ പഞ്ചായത് പരിധിയിലെ അജീഷും കോഴിക്കോട് സ്വദേശികളായ അഞ്ചു പേരുമാണ് അറസ്റ്റിലായത്. പ്രതികള്‍ക്ക് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു.
വാഹനത്തില്‍ ലിഫ്റ്റ് കൊടുത്തയാളുടെ ബാഗില്‍ നിന്ന് ആനപ്പല്ല് കണ്ടെടുത്തതിനെ തുടര്‍ന്നാണ് വിനോദസഞ്ചാരികള്‍ അറസ്റ്റിലായത്. മുത്തങ്ങയില്‍ വാഹന പരിശോധന നടത്തിയ പൊലീസ് സംഘമാണ് അജീഷിന്റെ ബാഗില്‍ നിന്ന് അരക്കിലോ തൂക്കമുള്ള ആനപ്പല്ല് കണ്ടെടുത്തത്.
കൂട്ടത്തിലൊരാളുടെ സഹപാഠിയായ അജീഷിനെ വഴിയില്‍ നിന്നു കണ്ടപ്പോള്‍ ലിഫ്റ്റ് കൊടുത്തതാണെന്നാണ് കോഴിക്കോട് സ്വദേശികള്‍ പറയുന്നത്. വനത്തില്‍ നിന്നു വീണു കിട്ടിയതാണ് ആനപ്പല്ലെന്ന് അജീഷും മൊഴി നല്‍കി.
Keywords: News, Kerala-News, Kerala, News-Malayalam, Regional-News, Wayanad, Arrested, Accused, Court, Bail, Tourists, Elephant's Teeth, Local-News, Wayanad: Tourists arrested after finding elephant's teeth in bag.