Bull Rides | മദ്യലഹരിയില്‍ കാളപ്പുറത്തേറി പൊതുനിരത്തില്‍ യുവാവിന്റെ സവാരി; ലക്ഷ്യം വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ വൈറലാക്കുക എന്നത്; പിന്നീട് സംഭവിച്ചത്
May 9, 2023, 16:31 IST
ദെഹ്റാദൂണ്‍: (www.kvartha.com) മദ്യലഹരിയില്‍ കാളപ്പുറത്തേറി ഉത്തരാഖണ്ഡിലെ പൊതുനിരത്തില്‍ സവാരി നടത്തിയ യുവാവിനെതിരെ കേസ്. ഋഷികേശിലെ തപോവന്‍ പ്രദേശത്ത് രാത്രിനേരത്തായിരുന്നു യുവാവിന്റെ കാളസവാരി. വീഡിയോ പകര്‍ത്തി അത് സാമൂഹികമാധ്യമങ്ങളില്‍ വൈറലാക്കുകയായിരുന്നു യുവാവിന്റെ ലക്ഷ്യം. എന്നാല്‍ പ്രശസ്തി നേടാനായി ചെയ്തത് യുവാവിന് തന്നെ വിനയാകുകയായിരുന്നു.
സാമൂഹികമാധ്യമങ്ങളില്‍ വീഡിയോ വൈറലായതോടെ സംഭവം പൊലീസിന്റെ ശ്രദ്ധയില്‍പെടുകയും മൃഗത്തോട് മര്യാദയില്ലാതെ പെരുമാറിയതിനും ഉപദ്രവിച്ചതിനും കേസെടുക്കുകയും ചെയ്തു. ഭാവിയില്‍ മൃഗങ്ങളെ ഉപയോഗിച്ച് ഇത്തരത്തിലുള്ള സാഹസികതകള്‍ക്ക് മുതിരരുതെന്ന താക്കീത് നല്‍കിയതായും പൊലീസ് അറിയിച്ചു.
കേസിനെ കുറിച്ചുള്ള വിവരങ്ങള്‍ വിശദീകരിച്ച് വീഡിയോ അടക്കം ഉത്തരാഖണ്ഡ് പൊലീസ് ട്വീറ്റ് ചെയ്തു. കുതിരപ്പുറത്തേറി പാഞ്ഞുപോകുന്നതുപോലെയാണ് കാളപ്പുറത്തേറിയുള്ള യുവാവിന്റെ യാത്രയെന്ന് പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.
യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍ മറ്റുചിലര്‍ ഇതിനെ ജെല്ലിക്കെട്ടുമായി താരതമ്യപ്പെടുത്തുകയും യുവാവിനെതിരെ നിയമനടപടിയുടെ ആവശ്യമില്ലെന്ന് വാദിക്കുകയും ചെയ്തു.

Keywords: Watch: Drunk Man Rides Bull At Night In Rishikesh, Police Take Legal Action, Tapovan area, Rishikesh, Uttarakhand, Police, Midnight, Warning, Animals, Social Media, National.05 मई की देर रात्रि तपोवन ऋषिकेश में नशे में युवक के सांड के ऊपर सवार होने संबंधी सोशल मीडिया पर प्रसारित वीडियो का संज्ञान लेते हुए युवक के विरुद्व वैधानिक कार्यवाही करते हुए युवक को चेतावनी दी गयी कि पशुओं के साथ भविष्य में इस प्रकार दुर्व्यवहार न करें। pic.twitter.com/VrSxRdhqJX
— उत्तराखण्ड पुलिस - Uttarakhand Police (@uttarakhandcops) May 8, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.