Follow KVARTHA on Google news Follow Us!
ad

Shot Dead | 'പഞ്ചാബില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടുത്തുന്നതില്‍ കുപ്രസിദ്ധന്‍'; ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്സ് തലവന്‍ പരംജിത് സിങ് പഞ്ച്‌വാര്‍ പാകിസ്താനില്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു

വെടിവെപ്പില്‍ അംഗരക്ഷകര്‍ക്കും പരുക്ക് Khalistan-Commando-Force-Chief, Paramjit-Singh-Panjwar, Shot-Dead, Lahore-News
ലാഹോര്‍: (www.kvartha.com) കുപ്രസിദ്ധ കുറ്റവാളിയും ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്സ് തലവനുമായ പരംജിത് സിങ് പഞ്ച്‌വാര്‍ വെടിയേറ്റ് മരിച്ചു. പാകിസ്താനിലെ ലാഹോറില്‍ വെച്ചാണ് സംഭവം. ബൈകിലെത്തിയ അജ്ഞാതര്‍ പരംജിത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. വെടിവെപ്പില്‍ പരംജിത്തിന്റെ അംഗരക്ഷകര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ജോഹര്‍ ടൗണിലെ സണ്‍ഫ്ളവര്‍ സിറ്റിക്ക് സമീപമുള്ള വീട്ടിലേക്ക് അംഗരക്ഷകരുടെയൊപ്പം നടക്കുന്നതിനിടെ ശനിയാഴ്ച രാവിലെയായിരുന്നു ആക്രമണം. ബൈകിലെത്തിയ രണ്ടംഗ സംഘമാണ് പരംജിത് സിങ്ങിനെ ആക്രമിച്ചതെന്നാണ് വിവരം. 

മയക്കുമരുന്ന് മാഫിയകള്‍ തമ്മിലുള്ള കുടിപ്പകയാണ് പഞ്ച്വാറിന്റെ കൊലപാതകത്തിന് പിന്നിലെന്നാണ് അധികൃതര്‍ സംശയിക്കുന്നത്. പാകിസ്താനില്‍ അഭയം പ്രാപിച്ച മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയില്‍ പരംജിത് സിങ് ഉള്‍പെട്ടിരുന്നു.

കേന്ദ്ര സഹകരണ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന പരംജിത് 1986-ലാണ് ഖലിസ്താന്‍ കമാന്‍ഡോ ഫോഴ്സില്‍ ചേരുന്നത്. 1990-കളില്‍ ഖാലിസ്താന്‍ കമാന്‍ഡോ ഫോഴ്സിന്റെ ചുമതല ഏറ്റെടുത്ത പഞ്ച്വാര്‍ തന്റെ കുടുംബത്തെ ജെര്‍മനിയിലേക്ക് മാറ്റി. പിന്നീട് പരംജിത് കെസിഎഫിന്റെ ചുമതല ഏറ്റെടുത്ത് പാകിസ്താനിലേക്ക് കടന്നു.  

പഞ്ചാബില്‍ ഡ്രോണുകള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടുത്തുന്നതില്‍ കുപ്രസിദ്ധനായിരുന്നു ഇയാളെന്ന് പൊലീസ് പറഞ്ഞു. ആയുധക്കടത്തും ഹെറോയിന്‍ കടത്തും വഴി ധനസമാഹരണം നടത്തി കെസിഎഫിനെ സജീവമാക്കിത് ഇയാളാണ്. സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നീ കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ് 59-കാരനായ പരംജിത് സിങ് പഞ്ച്‌വാര്‍. 

News, World-News, World, Wanted in India, Paramjit-Singh-Panjwar, Shot-Dead, Lahore, Khalistan Commando Force chief Panjwar shot dead in Lahore.


Keywords: News, World-News, World, Wanted in India, Paramjit-Singh-Panjwar, Shot-Dead, Lahore, Khalistan Commando Force chief Panjwar shot dead in Lahore.

Post a Comment