Follow KVARTHA on Google news Follow Us!
ad

VT Balram | ഉദ്ദേശിച്ചത് ട്രോള്‍, അധിക്ഷേപമായതോടെ 'തൊലിക്കട്ടി' പോസ്റ്റ് പിന്‍വലിച്ച് വിടി ബല്‍റാം

അടിക്കുറിപ്പ് നല്‍കിയത് സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും കൈപിടിച്ച് യെചൂരി നില്‍ക്കുന്ന ചിത്രത്തിന്‌ VT Balram, FB Post, CPM, Congress
തിരുവനന്തപുരം: (www.kvartha.com) കര്‍ണാടകയില്‍ സിദ്ധരാമയ്യ സര്‍കാരിന്റെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം ഫേസ്ബുകില്‍ കുറിച്ച പോസ്റ്റ് പിന്‍വലിച്ചു. പിന്‍വലിക്കുന്ന കാര്യം ബല്‍റാം തന്നെയാണ് ഫോസ് ബുകിലൂടെ അറിയിക്കുകയായിരുന്നു. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് അധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണ് പിന്‍വലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും കൈപിടിച്ച് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി നില്‍ക്കുന്ന ചിത്രത്തിനൊപ്പം 'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി' എന്ന് കുറിച്ചതാണ് അദ്ദേഹം പിന്‍വലിച്ചത്.

VT Balram withdraw Facebook post mocking CPM, Thiruvananthapuram, News, Politics, Facebook Post, Controversy, VT Balram, Congress, CPM, Kerala

കുറിപ്പിന്റെ പൂര്‍ണരൂപം:


കര്‍ണാടകയിലെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട് നേരത്തേയിട്ടിരുന്ന ഒരു പോസ്റ്റ് പിന്‍വലിക്കുകയാണ്. ട്രോള്‍ രൂപത്തില്‍ ഉദ്ദേശിച്ച പോസ്റ്റ് ഒരധിക്ഷേപമായി വ്യാഖ്യാനിക്കപ്പെട്ട സാഹചര്യത്തിലാണിത്. 

ദേശീയ രാഷ്ട്രീയത്തില്‍ മതേതര ചേരിക്ക് നേതൃത്വം നല്‍കുന്നതില്‍ കോണ്‍ഗ്രസിന്റെ അനിഷേധ്യമായ പങ്ക് തിരിച്ചറിയാന്‍ ഇക്കഴിഞ്ഞ കര്‍ണാടക തിരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസ് വിരുദ്ധ നിലപാട് സ്വീകരിച്ച സിപിഎമിന്റെ നേതൃത്വത്തിന് തുടര്‍ന്നും കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. 

കോണ്‍ഗ്രസിനെ നിരന്തരം അധിക്ഷേപിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന കേരളത്തിലെ സിപിഎം നേതൃത്വത്തെയും ഇക്കാര്യം ബോധ്യപ്പെടുത്താന്‍ അവരുടെ കേന്ദ്ര നേതൃത്വത്തിന് സാധിക്കട്ടെ.

 

Keywords: VT Balram withdraw Facebook post mocking CPM, Thiruvananthapuram, News, Politics, Facebook Post, Controversy, VT Balram, Congress, CPM, Kerala. 

Post a Comment