Follow KVARTHA on Google news Follow Us!
ad

Vivo Y36 | 6.64 ഇഞ്ച് ഡിസ്പ്ലേയും 8 ജിബി റാമും; സാധാരണക്കാര്‍ക്ക് വേണ്ടി മിതമായ നിരക്കില്‍ വിവോയുടെ പുതിയ മൊബൈല്‍ ഫോണ്‍; പ്രത്യേകതകള്‍ അറിയാം

44-വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ഫോണിനുണ്ട് Vivo Y36, Mobile Phone, Gadgets, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വിവോ സാധാരണക്കാര്‍ക്ക് വേണ്ടി മിതമായ നിരക്കില്‍ വിവോ വൈ 36 (Vivo Y36) കഴിഞ്ഞ ദിവസമാണ് പുറത്തിറക്കിയത്. ഓഗസ്റ്റില്‍ അവതരിപ്പിച്ച വിവോ വൈ 35 ന്റെ പിന്‍ഗാമിയാണ് ഈ ഫോണ്‍. 5ജി, 4ജി ഓപ്ഷനുകളില്‍ ഫോണ്‍ ലഭ്യമാണ്. 50-മെഗാപിക്‌സല്‍ ഡ്യുവല്‍ പിന്‍ കാമറയും 44-വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ഫോണിനുണ്ട്. 15 മിനിറ്റിനുള്ളില്‍ ഫോണ്‍ 30 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്ന് കമ്പനി പറയുന്നു. ഫോണിന്റെ വിലയും മറ്റ് സവിശേഷതകളും നോക്കാം.
     
Vivo Y36, Mobile Phone, Gadgets, National News, Mobile News, Vivo Y36 Launched With Great Mid-Range Specs.

വില

വിവോയുടെ ഈ ഫോണ്‍ നിലവില്‍ ഇന്തോനേഷ്യയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. എട്ട് ജിബി റാം ഉള്ള 256 ജിബി 4ജി വേരിയന്റിന് ഏകദേശം 18,700 രൂപ ആണ് വില. അതേസമയം 5ജി പതിപ്പിന്റെ വില കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

പ്രത്യേകതകള്‍

വിവോയുടെ ഏറ്റവും പുതിയ ഫോണിന് 6.64 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് എല്‍സിഡി ഡിസ്പ്ലേയാണ്. ഡിസ്പ്ലേയ്ക്ക് 90 ഹെര്‍ട്സിന്റെ പുതുക്കല്‍ നിരക്കും 650 നിറ്റ്സ് പീക്ക് തെളിച്ചവുമുണ്ട്. ആന്‍ഡ്രോയിഡ് 13ലാണ് ഫോണ്‍ വരുന്നത്. ഒക്ട കോര്‍ സ്നാപ്ഡ്രാഗണ്‍ 680 പ്രൊസസറിന്റെ പിന്തുണയും എട്ട് ജിബി വരെ റാമും ഇതിനുണ്ട്. 256 ജിബി വരെ സ്റ്റോറേജ് ഫോണില്‍ ലഭ്യമാണ്, ഇത് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ വര്‍ധിപ്പിക്കാം. ഫോണിലെ റാം ഫലത്തില്‍ എട്ട് ജിബി വരെ വര്‍ധിപ്പിക്കാനും കഴിയും.

ഡ്യുവല്‍ പിന്‍ കാമറ യൂണിറ്റ് ഇതില്‍ ലഭ്യമാണ്. 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും രണ്ട് മെഗാപിക്‌സല്‍ സെക്കന്‍ഡറി സെന്‍സറുമാണ് ഫോണിനുള്ളത്. 16 മെഗാപിക്‌സലിന്റെ മുന്‍ കാമറ സെന്‍സറും ഫോണിനുണ്ട്. 5000 എംഎഎച്ച് ബാറ്ററിയും 44 വാട്ട് ഫാസ്റ്റ് ചാര്‍ജിംഗും ലഭ്യമാണ്. വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും സംരക്ഷണമുണ്ടാവുമെന്ന് കമ്പനി പറയുന്നു.

Keywords: Vivo Y36, Mobile Phone, Gadgets, National News, Mobile News, Vivo Y36 Launched With Great Mid-Range Specs.
< !- START disable copy paste -->

Post a Comment