തിരുവനന്തപുരം: (www.kvartha.com) വര്‍ക്കലയില്‍ പിഞ്ചുകുഞ്ഞിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അബ്ദുല്‍ അസീസ് -ഇസൂസി ദമ്പതികളുടെ രണ്ടുവയസുകാരിയായ മകള്‍ സോഹ്‌റിന്‍ ആണ് മരിച്ചത്. ഇടവയില്‍ വൈകിട്ട് 5.30ന് ആയിരുന്നു ദാരുണസംഭവം.
സഹോദരങ്ങള്‍ക്കൊപ്പം മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പിന്നീട് വീടിന് മുന്നിലെ റെയില്‍വേ ട്രാകില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുട്ടി ട്രാകിലേക്ക് പോയത് ആരുടെയും ശ്രദ്ധയില്‍പെടാതെ പോകുകയായിരുന്നു.
ഇതിനിടെ മറ്റു കുട്ടികള്‍ക്കൊപ്പം മകളെ കാണാതായതോടെ കുട്ടിയെ കാണാനില്ലെന്ന് മാതാവ് ബഹളം വച്ചു. ട്രാകില്‍ ആളുകള്‍ കൂടി നില്‍ക്കുന്നത് കണ്ട് എത്തിയപ്പോഴാണ് സോഹ്‌റിനെ തിരിച്ചറിഞ്ഞത്. മൃതദേഹം വര്‍ക്കല ജെനറല്‍ ആശുപത്രിയിലെ മോര്‍ചറിയിലേക്ക് മാറ്റി. അസ്വാഭാവിക സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala-News, Kerala, News-Malayalam, Train Hit, Child, Died, Accidental Death, Accident, Police, Case, Investigation, Varkala: 2-year-old baby dies as train hit.