കണ്ണൂര്‍: (www.kvartha.com) വളപട്ടണത്ത് ക്ഷേത്ര ഉത്സവത്തിനെത്തിയ 50 ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ശാരീരികാസ്വസ്ഥത അനുഭവപ്പെട്ട കുട്ടികളുള്‍പെടെ 50 ഓളം പേര്‍ ആശുപത്രികളില്‍ ചികിത്സ തേടി. ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം.
ചിറക്കല്‍ പുഴാതി തെരു ശ്രീ ഗണപതി മണ്ഡപം ഉത്സവത്തോടനുബന്ധിച്ച് ബുധനാഴ്ച അന്നദാനം നടന്നിരുന്നു. അന്നദാനത്തില്‍ പങ്കെടുത്തവരില്‍ ചിലര്‍ ക്ഷേത്രപറമ്പില്‍ നിന്ന് ഐസ് ക്രീമും കഴിച്ചിരുന്നുവെന്നാണ് വിവരം.
പിന്നാലെയാണ് കുട്ടികളും മുതിര്‍ന്നവരും ഉള്‍പെടെ 50 ഓളം പേര്‍ക്ക് ഛര്‍ദി, വയറിളക്കം, ക്ഷീണം എന്നിവ അനുഭവപ്പെട്ടത്. തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഛര്‍ദിയും വയറിളക്കവുമായി രാത്രിയോടെ അന്‍വിത (8) യെ ചാലമിംസ് ആശുപത്രിയിലും ദേവിക (9) യെ ധര്‍മ്മശാലയിലെ അമ്മയും കുഞ്ഞും ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ക്ഷേത്രപറമ്പില്‍വെച്ച് കഴിച്ച ഐസ് ക്രീമാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ ആരോഗ്യ വിഭാഗം അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Keywords: News, Kerala, Kerala-News, Local-News, Regional-News, News-Malayalam, Food Poison, Ice Cream, Hospital, Children, Treatment, Valapattanam: Food poisoning alleged after temple festival.