Follow KVARTHA on Google news Follow Us!
ad

V T Balram | 'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ, ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി'; സിദ്ധരാമയ്യയുടെയും ശിവകുമാറിന്റെയും കൈപിടിച്ച് സീതാറാം യെചൂരി നില്‍ക്കുന്ന ചിത്രം പങ്കുവച്ച് വിടി ബല്‍റാം

സിപിഎമിനെ ട്രോളി കോണ്‍ഗ്രസ് നേതാവ്‌ V T Balram Mocks, Karnataka Swearing Ceremony, CPM, Malayalam News, കേരള-വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍കാര്‍ ശനിയാഴ്ച ഉച്ചയ്ക്കാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തത്. ദിവസങ്ങള്‍ നീണ്ട ചര്‍ചയ്‌ക്കൊടുവിലാണ് കര്‍ണാടകയില്‍ മുഖ്യമന്ത്രി ആരെന്ന കാര്യത്തില്‍ തീരുമാനമായത്.

കര്‍ണാടകയിലാണ് കോണ്‍ഗ്രസ് സര്‍കാര്‍ അധികാരത്തിലേറിയതെങ്കിലും അതിന്റെ ആഘോഷത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസുകാരും. ഇതിനിടെ സത്യപ്രതിജ്ഞാ ചടങ്ങിലെ ഒരു ഫോടോ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് വിടി ബല്‍റാം ഇട്ട കമന്റ് വൈറലാകുകയാണ്.

അവസരം കിട്ടുമ്പോഴെല്ലാം സിപിഎമിനെ കടന്നാക്രമിക്കുന്ന ബല്‍റാം ഇത്തവണയും പതിവ് തെറ്റിക്കാതെയാണ് കമന്റിട്ടത്. സിദ്ധരാമയ്യയുടെയും ഡികെ ശിവകുമാറിന്റെയും കൈപിടിച്ച് സിപിഎം ജെനറല്‍ സെക്രടറി സീതാറാം യെചൂരി നില്‍ക്കുന്ന ചിത്രമാണ് ബല്‍റാം സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.

'ക്ഷണിക്കുക എന്നത് കോണ്‍ഗ്രസിന്റെ മര്യാദ. ബാക്കിയൊക്കെ ഓരോരുത്തരുടെ തൊലിക്കട്ടി' എന്നാണ് അദ്ദേഹം ചിത്രത്തിന് താഴെ കുറിച്ചത്.

V T Balram mocks CPM in Karnataka swearing ceremony, Thiruvananthapuram, News, Politics, Karnataka, Chief Minister, Swearing, Congress, VT Balram, Kerala

കര്‍ണാടക തിരഞ്ഞെടുപ്പില്‍ ജെഡിഎസുമായി സഖ്യം ചേര്‍ന്നായിരുന്നു സിപിഎം കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മത്സരിച്ചത്. ഇതോടെ കരുത്തുണ്ടായിരുന്ന ഏക മണ്ഡലത്തില്‍ പോലും സിപിഎം മൂന്നാമതായി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് ഇവിടെ വിജയിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് സിപിഎമിനെ പരിഹസിച്ച് ബല്‍റാം എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്ഞയ്ക്കു ക്ഷണിക്കാതിരുന്നതും വലിയ ചര്‍ചയായിരുന്നു.

Keywords: V T Balram mocks CPM in Karnataka swearing ceremony, Thiruvananthapuram, News, Politics, Karnataka, Chief Minister, Swearing, Congress, VT Balram, Kerala. 

Post a Comment