US military | ഈ ശക്തിയേറിയ ബോംബിന് ഭൂമിക്കടിയിലെ ആണവകേന്ദ്രങ്ങളിൽ തുളച്ചുകയറാൻ കഴിയും! ചിത്രങ്ങൾ പുറത്തുവിട്ട് അമേരിക്കൻ സേന, പിന്നാലെ നീക്കി
May 23, 2023, 11:36 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടൺ: (www.kvartha.com) ആണവ പദ്ധതിയെച്ചൊല്ലി ഇറാനുമായുള്ള തർക്കം രൂക്ഷമായിരിക്കെ, ഭൂമിയുടെ ആഴത്തിലുള്ള ഭൂഗർഭ 'യുറേനിയം സമ്പുഷ്ടീകരണ' സംവിധാനങ്ങൾ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത ശക്തമായ ബോംബിന്റെ ചിത്രങ്ങൾ അമേരിക്കൻ സൈന്യം ഈ മാസം പുറത്തുവിട്ടു. 'മാസിവ് ഓർഡനൻസ് പെനട്രേറ്റർ' (GBU-57) എന്ന ഈ ആയുധത്തിന്റെ അപൂർവ ചിത്രങ്ങൾ മെയ് രണ്ടിന് യുഎസ് വ്യോമസേന പുറത്തിറക്കി. എന്നാൽ പിന്നീട് അവർ ചിത്രങ്ങൾ ഡിലീറ്റ് ചെയ്തു. ആയുധത്തിന്റെ ഘടനയെയും മറ്റും കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചിത്രങ്ങൾ വെളിപ്പെടുന്നത് കൊണ്ടാകാം ചിത്രം നീക്കിയതെന്നാണ് നിഗമനം.
ഭൂഗർഭ ബങ്കറുകൾ ലക്ഷ്യമിടുന്നതിനുള്ള അമേരിക്കൻ സൈന്യത്തിന്റെ ആത്യന്തിക ആയുധമായി കണക്കാക്കുന്ന ജിബിയു -57 ന്റെ പരിധിക്കപ്പുറമുള്ള ഒരു ആണവ കേന്ദ്രം ഇറാൻ നിർമിക്കുന്നത് തുടരുകയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് ഫോട്ടോകൾ പ്രസിദ്ധീകരിച്ചത്. ഇറാൻ തങ്ങളുടെ ആണവ കേന്ദ്രങ്ങൾ ഭൂമിക്കടിയിൽ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ വർധിച്ചതിനെത്തുടർന്ന് 2000 ത്തിന് ശേഷമാണ് അമേരിക്ക 'മാസിവ് ഓർഡനൻസ് പെനട്രേറ്റർ' വികസിപ്പിച്ചെടുത്തത്.
മിസോറിയിലെ വൈറ്റ്മാൻ എയർഫോഴ്സ് ബേസിന്റെ ഫേസ്ബുക്ക് പേജിലാണ് വ്യോമസേന ബോംബുകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. അതേസമയം, ആയുധത്തിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയും പിന്നീട് അത് നീക്കം ചെയ്യുകയും ചെയ്തത് എന്തിനാണെന്ന ചോദ്യങ്ങൾക്ക് വ്യോമസേന ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.
Keywords: News, World, US, US military, GBU-57, Massive Ordnance Penetrator, Nuclear, US military posts then removes photos of bomb designed to target underground bunkers.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.