Follow KVARTHA on Google news Follow Us!
ad

PM Kisan | പി എം കിസാന്‍ പദ്ധതി ഗുണഭോക്താക്കളുടെ അടിയന്തര ശ്രദ്ധയ്ക്ക്: മെയ് 31 ന് മുന്‍പായി ഇക്കാര്യങ്ങൾ ചെയ്തില്ലെങ്കിൽ തുടർന്ന് ആനുകൂല്യം ലഭിക്കില്ല; വിശദമായി അറിയാം

അക്ഷയ കേന്ദ്രങ്ങളിൽ പ്രത്യേക കാമ്പയിൻ PM Kisan Yojana, Govt. Scheme, Farmers, Malayalam News, ദേശീയ വാർത്തകൾ
തിരുവനന്തപുരം: (www.kvartha.com) പി എം കിസാന്‍ പദ്ധതിയുടെ (PM Kisan Yojana) ആനുകൂല്യം തുടര്‍ന്ന് ലഭിക്കുന്നതിനായി മെയ് 31 ന് മുന്‍പായി പദ്ധതി ഗുണഭോക്താക്കള്‍ ചില നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. 2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം, ചെറുകിട ഇടത്തരം കർഷകർക്ക് എല്ലാ വർഷവും വളവും വിത്തും വാങ്ങാൻ 6,000 രൂപ വാർഷിക സഹായം സർക്കാർ നൽകുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്.

News, Thiruvananthapuram, PM Kisan Yojana, Govt. Scheme, Farmers, Post Office, Aadhar,  Urgent Attention of PM Kisan Scheme Beneficiaries.

ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

പദ്ധതിയുടെ ആനുകൂല്യം ലഭിക്കുന്നതിന് കര്‍ഷകര്‍ അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കണം. അടുത്തുള്ള പോസ്റ്റ് ഓഫീസിലെ ഇന്ത്യന്‍ പോസ്റ്റല്‍ പേയ്‌മെന്റ്ബാങ്ക് മുഖേന ആധാര്‍ ലിങ്ക് ചെയ്ത അക്കൗണ്ടുകള്‍ ആരംഭിക്കാം. മെയ് 25, 26, 27 ദിവസങ്ങളില്‍ ഇതിനായി പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കും. കര്‍ഷകന്‍ ആധാര്‍ കാര്‍ഡും മൊബൈല്‍ഫോണുമായി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ എത്തിച്ചേരണം.

എല്ലാ പി എം കിസാന്‍ ഗുണഭോക്താക്കളം പദ്ധതി ആനുകൂല്യം തടസമില്ലാതെ ലഭിക്കുന്നതിനായി ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണുമായി നേരിട്ട് പി എം കിസാന്‍ പോര്‍ട്ടല്‍ വഴിയോ, അക്ഷയ, സി എസ് സി തുടങ്ങിയ ജനസേവന കേന്ദ്രങ്ങള്‍ വഴിയോ ഇ-കെവൈസി ചെയ്യുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുള്ള ആന്‍ഡ്രോയിഡ് അപ്ലിക്കേഷന്‍ വഴിയോ ചെയ്യണം. മെയ് 22 മുതല്‍ മെയ് 27 വരെ അക്ഷയ കേന്ദ്രങ്ങളില്‍ ഇതിനായി പ്രത്യേക കാമ്പയിന്‍ സംഘടിപ്പിക്കും.

റവന്യു വകുപ്പിന്റെ റെലിസ് (ReLIS) പോര്‍ട്ടലില്‍ ഉള്ള പിഎംകിസാന്‍ ഗുണഭഭാക്താക്കള്‍, അവരവരുടെ സ്വന്തം കൃഷി ഭൂമിയുടെ വിവരങ്ങള്‍ സമര്‍പ്പിക്കണം. പി എം കിസാന്‍ ആനുകൂല്യം തുടര്‍ന്ന് ലഭ്യമാക്കുന്നതിനായി എല്ലാ പി എം കിസാന്‍ ഗുണഭഭാക്താക്കളും, കൃഷി വകുപ്പിന്റെ എയിംസ് പോര്‍ട്ടലില്‍ സ്വന്തം പേരിലുള്ള ഭൂമിയുടെ വിവരങ്ങള്‍ നേരിട്ടോ, അക്ഷയ / ജനസേവന കേന്ദ്രങ്ങള്‍ വഴിയോ അടിയന്തിരമായി ചേര്‍ക്കേണ്ടതാണ്.

പോര്‍ട്ടലില്‍ ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ ഇല്ലാത്തവര്‍, പോര്‍ട്ടലില്‍ ഭൂമി വിവരങ്ങള്‍ ഉണ്ടെങ്കിലും ഇതുവരെ നല്കാന്‍ സാധിക്കാത്തവര്‍, ഓണ്‍ലൈന്‍ സ്ഥലവിവരം നല്‍കാന്‍ കഴിയാത്തവര്‍ എന്നിവര്‍ അപേക്ഷ, 2018 - 2019 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ നേരിട്ട് കൃഷി ഭവനില്‍ നല്‍കി ഭൂമി സംബന്ധിച്ച് വിവരങ്ങള്‍ പി എം കിസാന്‍ പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള കൃഷി ഭവന്‍ സന്ദര്‍ശിക്കുക. ടോള്‍ഫ്രീ : 1800-425-1661 . ഫോണ്‍- 0471-2304022 , 0471-2964022.

Keywords: News, Thiruvananthapuram, PM Kisan Yojana, Govt. Scheme, Farmers, Post Office, Aadhar,  Urgent Attention of PM Kisan Scheme Beneficiaries.
< !- START disable copy paste -->

Post a Comment