Follow KVARTHA on Google news Follow Us!
ad

UPI | 3 വര്‍ഷത്തിനുശേഷം രാജ്യത്ത് 90 ശതമാനം ഡിജിറ്റല്‍ ഇടപാടുകളും യുപിഐ വഴി നടക്കുമെന്ന് പിഡബ്ല്യുസി റിപ്പോര്‍ട്ട്; 'പ്രതിദിനം കോടിക്കണക്കിന് പേയ്മെന്റുകള്‍'

UPI, Digital Payments, PwC India, Finance
ന്യൂഡെല്‍ഹി: (www.kvartha.com) യുപിഐ വഴിയുള്ള ഇടപാടുകള്‍ വളരെ വേഗത്തില്‍ വര്‍ധിച്ചുവരികയാണ്. ഇത് ഡിജിറ്റല്‍ ഇടപാടിന്റെ കാര്യത്തില്‍ ഇന്ത്യയെ ആഗോള തലത്തില്‍ മുന്‍പന്തിയിലെത്തിച്ചു. ഇപ്പോള്‍ കോടിക്കണക്കിന് ഇടപാടുകളാണ് പ്രതിദിനം ഇതിലൂടെ നടക്കുന്നത്. വരും കാലങ്ങളില്‍ യുപിഐയുടെ ഉപയോഗം ഇനിയും കൂടാന്‍ പോകുമെന്നാണ് പ്രതീക്ഷ. 2026-27 സാമ്പത്തിക വര്‍ഷത്തോടെ പ്രതിദിനം ഒരു ബില്യണ്‍ യുപിഐ ഇടപാടുകള്‍ നടക്കുമെന്നും മൊത്തം ഡിജിറ്റല്‍ പേയ്മെന്റുകളില്‍ അതിന്റെ വിഹിതം 90 ശതമാനമായി ഉയരുമെന്നും പിഡബ്ല്യുസി ഇന്ത്യ (PwC India) യുടെ റിപ്പോര്‍ട്ട് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
    
UPI, Digital Payments, PwC India, Finance, Finance News, Business, Indian Business News, UPI to account for 90% of retail digital payments by 2026-27: PwC India report.

ഡിജിറ്റല്‍ പേയ്മെന്റുകളില്‍ വിപ്ലവം സൃഷ്ടിച്ച യുപിഐയിലൂടെയാണ്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ റീട്ടെയില്‍ ഇടപാടുകളുടെ 75 ശതമാനവും നടന്നത്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ റീട്ടെയില്‍ ഡിജിറ്റല്‍ പേയ്മെന്റില്‍ യുപിഐയുടെ വിഹിതം 90 ശതമാനമായി ഉയരുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ഡിജിറ്റല്‍ പേയ്മെന്റ് വിപണി പ്രതിവര്‍ഷം 50 ശതമാനം വളര്‍ച്ച കൈവരിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ യുപിഐ വഴി 103 ബില്യണ്‍ ഇടപാടുകള്‍ നടന്നു, 2026-27 സാമ്പത്തിക വര്‍ഷത്തോടെ ഇത് 411 ബില്യണായി ഉയരും. ഇങ്ങനെ നോക്കുമ്പോള്‍ മൂന്ന് വര്‍ഷത്തിന് ശേഷം യുപിഐ വഴി പ്രതിദിനം ഒരു ബില്യണിലധികം ഇടപാടുകള്‍ നടക്കും എന്നാണ് നിഗമനം.

അടുത്തിടെ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസും ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയിരുന്നു. രാജ്യത്ത് പ്രതിദിനം 38 കോടി ഡിജിറ്റല്‍ പണമിടപാടുകള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം ഈ മാസം ഒരു പരിപാടിയില്‍ പറഞ്ഞിരുന്നു. 2016-ല്‍ രാജ്യത്തുടനീളം പ്രതിദിനം 2.28 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടന്നിരുന്നെങ്കില്‍ ഇപ്പോള്‍ അവയുടെ എണ്ണം 38 കോടിയായി വര്‍ധിച്ചിട്ടുണ്ടെന്ന് അദ്ദേഹം . വ്യക്തമാക്കുന്നു. ഇതില്‍ യുപിഐയുടെ വിഹിതമാണ് ഏറ്റവും ഉയര്‍ന്നത്. യുപിഐ വഴി മാത്രം പ്രതിദിനം 29.5 കോടി ഡിജിറ്റല്‍ ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്.

Keywords: UPI, Digital Payments, PwC India, Finance, Finance News, Business, Indian Business News, UPI to account for 90% of retail digital payments by 2026-27: PwC India report.
< !- START disable copy paste -->

Post a Comment