G Kishan Reddy | ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍
May 1, 2023, 08:53 IST
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെത്തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിലാക്കിയത്. ഡെല്‍ഹി എയിംസില്‍ തീവ്രപരിചണ വിഭാഗത്തിലാണ് മന്ത്രി ചികിത്സയിലുള്ളത്.
ഞായറാഴ്ച രാത്രി 10. 50 ഓടെയാണ് മന്ത്രിയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടത്. ഇപ്പോള്‍ കാര്‍ഡിയോ ന്യൂറോ സെന്ററിലെ കാര്‍ഡിയാക് കെയര്‍ യൂനിറ്റില്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
58 കാരനായ ഗംഗാപുരം കിഷന്‍ റെഡ്ഡി, നിലവില്‍ ടൂറിസം, സംസ്‌കാരികം, വടക്കുകിഴക്കന്‍ മേഖലയുടെ വികസനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ്.
Keywords: News, National-News, National, Delhi-News, new Delhi, Union Minister, Minister, Hospital, Health, Treatment, AIIMS, G Kishan Reddy, Union Minister G Kishan Reddy admitted to AIIMS after complaining of chest congestion.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

