Follow KVARTHA on Google news Follow Us!
ad

Unfair price | ക്രഷര്‍ ഉല്‍പന്നങ്ങളുടെ അന്യായ വിലകുറച്ചു; ഫലം കണ്ടത് ബിജെപി പ്രതിഷേധമെന്ന് എന്‍ ഹരിദാസ്

ചര്‍ചയില്‍ ജിഎസ്ടി ഉള്‍പെടെ അംഗീകരിച്ചത് 3 രൂപയുടെ വര്‍ധനവ് #Crusher-Products-News, #Unfair-Price-Reduction-News, #N-Haridas-News
കണ്ണൂര്‍: (www.kvartha.com) അന്യായമായി വര്‍ധിപ്പിച്ച ക്വാറി, ക്രഷര്‍ ഉല്‍പന്നങ്ങളുടെ വില കുറക്കാന്‍ കലക്ടറുടെ സാന്നിധ്യത്തില്‍ തീരുമാനമായത് ബിജെപിയുടെയും യുവമോര്‍ചയുടെയും ശക്തമായ സമരത്തിന്റെ ഫലമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് പ്രസ്താവനയില്‍ പറഞ്ഞു. 10 രൂപയാണ് അന്യായമായി ക്വാറി ഉല്‍പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ഈടാക്കിയത്.

എന്നാല്‍ കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ചയില്‍ ജിഎസ്ടി ഉള്‍പെടെ മൂന്ന് രൂപയുടെ വിലവര്‍ധനവ് അംഗീകരിച്ചുകൊണ്ടാണ് തീരുമാനമായത്. വിലവര്‍ധനവില്‍ പ്രതിഷേധിച്ച് യുവമോര്‍ചയുടെയും ബിജെപിയുടേയും നേതൃത്വത്തില്‍ ക്രഷറുകളുടെ മുന്നില്‍ കൊടിനാട്ടി സമരം ശക്തമാക്കിയിരുന്നു.

വിലവര്‍ധനവില്‍ പ്രതിഷേധിച്ച് ഡിവൈ എഫ് ഐയും യൂത് കോണ്‍ഗ്രസും തുടക്കത്തില്‍ സമരവുമായി മുന്നോട്ട് വന്നിരുന്നുവെങ്കിലും പിന്നീട് ബിജെപിയും യുവമോര്‍ചയും മാത്രമാണ് സമരത്തില്‍ ഉറച്ച് നിന്നത്. അന്യായമായ വിലവര്‍ധനവ് പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന യുവമോര്‍ചയുടെ ശക്തമായ നിലപാടാണ് പൊതു ജനങ്ങള്‍ക്ക് ആശ്വാസമേകുന്ന തീരുമാനമെടുക്കാന്‍ ക്വാറി ഉടമകളെ പ്രേരിപ്പിച്ചത്.

Unfair price reduction of crusher products, Kannur, News, N Haridas, Statement, BJP, Protest, Yuva Morcha, DYFI, Youth Congress, Kerala

വില വര്‍ധനവിനെതിരായ സമരത്തില്‍ നിന്ന് യൂത് കോണ്‍ഗ്രസും ഡിവൈ എഫ് ഐയും എന്തുകൊണ്ട് പിന്നോട്ട് പോയെന്ന് സമൂഹത്തിന് മുന്നില്‍ വെളിപ്പെടുത്തണം. മുതലാളിമാരുടെ ധാര്‍ഷ്ട്യത്തിന് മുന്നില്‍ മുട്ട് മടക്കാതെ ശക്തമായ സമരമാണ് ബിജെപിയും യുവമോര്‍ചയും നടത്തിയത്. വില വര്‍ധനവിന് പരിഹാരമായെങ്കിലും ഈ മേഖലയില്‍ ഇനിയും പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. ജില്ലയില്‍ ഇതുവരെ വില ഏകീകരണം നടന്നിട്ടില്ല. ഓരോ സ്ഥലത്തും ഓരോ വിലയാണ് ഈടാക്കുന്നത്. അതുകൊണ്ട് വില ഏകീകരണം ഉടന്‍ നടപ്പില്‍ വരുത്തണമെന്നും ഹരിദാസ് ആവശ്യപ്പെട്ടു.

Keywords: Unfair price reduction of crusher products, Kannur, News, N Haridas, Statement, BJP, Protest, Yuva Morcha, DYFI, Youth Congress, Kerala. 

Post a Comment