Follow KVARTHA on Google news Follow Us!
ad

Boats Capsize | യുഎഇയില്‍ ഇന്‍ഡ്യക്കാരുള്‍പെടെ സഞ്ചരിച്ച ഉല്ലാസ ബോടുകള്‍ മറിഞ്ഞ് അപകടം; ഒരു സ്ത്രീക്കും കുട്ടിക്കും പരുക്ക്

കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി Abu-Dhabi, UAE-News, Khorfakkan in Sharjah, Shark-Island, Rescued, Boats-Capsize
അബൂദബി: (www.kvartha.com) യുഎഇയില്‍ ഇന്‍ഡ്യക്കാരുള്‍പെടെയുളള സംഘം സഞ്ചരിച്ച ബോടുകള്‍ മറിഞ്ഞ് അപകടത്തില്‍പെട്ടു. ഖോര്‍ഫകാനിലെ ഷാര്‍ക് ഐലന്റിലാണ് ബോടപകടം ഉണ്ടായത്. അപകടത്തില്‍ ഒരു സ്ത്രീക്കും കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. 

ഉല്ലാസബോടുകളാണ് അപകടത്തില്‍ പെട്ടത്. ബോട് മറിഞ്ഞതായി വിവരം ലഭിച്ചയുടന്‍ കോസ്റ്റ്ഗാര്‍ഡ് സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കായിരുന്നു. പരുക്കേറ്റവരെ ഉടന്‍ സമീപത്തുളള ആശുപത്രിയിലേക്ക് മാററിയതായി അധികൃതര്‍ വ്യക്തമാക്കി. 

അപകടകാരണത്തെപറ്റിയുളള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ബോടിലുണ്ടായിരുന്ന ഏഴ് ഇന്‍ഡ്യക്കാരെ രക്ഷപ്പെടുത്തിയതായി യുഎഇ കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം, കഴിഞ്ഞ മാസം സമാന സംഭവത്തില്‍ രണ്ട് മലയാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. പെരുന്നാള്‍ അവധി ആഘോഷിക്കാനായി ഖോര്‍ഫകാനിലെത്തിയ സംഘം സഞ്ചരിച്ച ബോട് മറിഞ്ഞായിരുന്നു അപകടം സംഭവിച്ചത്.

പന്തളം കൂരമ്പാല സ്വദേശി പ്രശാന്തിന്റെയും മഞ്ജുഷയുടെയും മകന്‍ ഏഴുവയസുകാരനായ പ്രണവ്, നീലേശ്വരം അനന്തംപള്ള സ്വദേശി അഭിലാഷ് വാഴവളപ്പില്‍ എന്നിവര്‍ക്കാണ് അന്ന് അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

ഈ അപകടത്തില്‍ കുറ്റക്കാരായവര്‍ക്കെതിരായ നിയമനടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. അന്നത്തെ ഓപറേറ്റര്‍ നിബന്ധനകള്‍ പാലിച്ചിരുന്നില്ലെന്നും നിയമലംഘനം നടന്നതായും ശാര്‍ജ പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു.

News, Gulf-News, Gulf, Accident-News, Accident, Injured, Malayalee, Boat, UAE Coast Guard rescues 7 Indian nationals after pleasure boats capsize in Khor Fakkan.


Keywords: News, Gulf-News, Gulf, Accident-News, Accident, Injured, Malayalee, Boat, UAE Coast Guard rescues 7 Indian nationals after pleasure boats capsize in Khor Fakkan.

Post a Comment