Follow KVARTHA on Google news Follow Us!
ad

Infant Died | കുളിമുറിയില്‍ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ 9 മാസം പ്രായമുള്ള കുഞ്ഞും മരിച്ചു; മരണത്തില്‍ ദുരൂഹത ഉണ്ടെന്ന് ബന്ധുക്കള്‍

ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാനായിട്ടില്ലെന്ന് പൊലീസ് Trivandrum-News, Infant-Died, Burn-Injuries, Bathroom
തിരുവനന്തപുരം: (www.kvartha.com) പുത്തന്‍തോപ്പില്‍ അമ്മയ്ക്ക് ഒപ്പം പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ കുഞ്ഞും മരിച്ചു. ഒമ്പത് മാസം പ്രായമുള്ള ഡേവിഡാണ് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. പുത്തന്‍തോപ്പ് റോജാ ഡെയ്‌ലില്‍ രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവും മകനുമാണ് മരിച്ചത്. 

അഞ്ജുവിനെയും മകനെയും ചൊവ്വാഴ്ച വൈകിട്ട് എഴ് മണിയോടെയാണ് കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഒന്നര വര്‍ഷം മുന്‍പായിരുന്നു അഞ്ജുവിന്റെ വിവാഹം. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇതുറപ്പിക്കാനായിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.

News, Kerala-News, Thiruvananthapuram, Marriage, Burn Injuries, Relatives, Kerala, News-Malayalam, Trivandrum: Nine month old infant baby who found burn injuries in bathroom dies.


Keywords: News, Kerala-News, Thiruvananthapuram, Marriage, Burn Injuries, Relatives, Kerala, News-Malayalam, Trivandrum: Nine month old infant baby who found burn injuries in bathroom dies.


Post a Comment