Follow KVARTHA on Google news Follow Us!
ad

Accidental Death | റാലിക്കിടെ ഇടിമിന്നലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ദാരുണാന്ത്യം; 25 പേര്‍ക്ക് പരുക്ക്; ദുഃഖം രേഖപ്പെടുത്തി പാര്‍ടി

40 കാരനായ സാബര്‍ മല്ലിക് ആണ് മരിച്ചത് Bengal-Rally, Lightning-Strikes, Trinamool-Worker, 25-Injured, Accidental-News, Kolkata-News, West Bengal-News
കൊല്‍കത: (www.kvartha.com) റാലിക്കിടെയുണ്ടായ ഇടിമിന്നലില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ ബങ്കുര ജില്ലയില്‍ ഞായറാഴ്ചയാണ് ഇടിമിന്നലില്‍ അപകടം സംഭവിച്ചത്. 40 കാരനായ സാബര്‍ മല്ലിക് ആണ് മരിച്ചത്. 

പാര്‍ടി ദേശീയ ജെനറല്‍ സെക്രടറി അഭിഷേക് ബാനര്‍ജി ഇന്‍ഡസില്‍ നടത്തിയ റാലിക്കിടെയാണ് സംഭവം. റാലി പുരോഗമിക്കുമ്പോള്‍ കനത്ത മഴ പെയ്തുതുടങ്ങി. ഇതോടെ ഏതാനും തൃണമൂല്‍ പ്രവര്‍ത്തകര്‍ സമീപത്തെ മരത്തിന് കീഴില്‍ അഭയം പ്രാപിച്ചു. ഇതിനിടെയാണ് മരത്തില്‍ ഇടിമിന്നലേറ്റത്. 

അപകടത്തില്‍ 25 പേര്‍ക്ക് പരുക്കേറ്റതായി പൊലീസ് അറിയിച്ചു. ഗുരുതരമായി പരുക്കേറ്റ മല്ലിക്കിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരുക്കേറ്റ 25 പേരില്‍ ഏഴുപേരുടെ നില ഗുരുതരമായതിനാല്‍ ബര്‍ദ്വാന്‍ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാര്‍ടി ദുഃഖം രേഖപ്പെടുത്തി.

News, National, National-News, West Bengal, Kolkata, Lightning, Rally, Trinamool, Died, Condolence, Injured, Politics, Party, Trinamool Worker Dead, 25 Injured In Lightning Strikes During Bengal Rally.


Keywords: News, National, National-News, West Bengal, Kolkata, Lightning, Rally, Trinamool, Died, Condolence, Injured, Politics, Party, Trinamool Worker Dead, 25 Injured In Lightning Strikes During Bengal Rally.

Post a Comment