Follow KVARTHA on Google news Follow Us!
ad

Train Reversed | സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നതിനെ തുടര്‍ന്ന് ട്രെയിന്‍ പിന്നിലേക്കെടുത്ത് ലോകോ പൈലറ്റ്

സിഗ്‌നല്‍ ഇല്ലായിരുന്നുവെന്നാണ് വിവരം Venad-Express, Kerala-News, Train-Reversed, Reverse-Gear, Loco-Pilot, Railway-Station
ആലപ്പുഴ: (www.kvartha.com) സ്റ്റേഷനില്‍ നിര്‍ത്താന്‍ മറന്നതിനെ തുടര്‍ന്ന് ട്രെയിന്‍ പിന്നിലേക്കെടുത്ത് ലോകോ പൈലറ്റ്. ആലപ്പുഴയിലെ ചെറിയനാട് എന്ന സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനില്‍ നിര്‍ത്താതെ പോയ വേണാട് എക്‌സ്പ്രസാണ് പിന്നിലേക്ക് എടുത്തത്.

തിങ്കളാഴ്ച രാവിലെ 7.45 ഓടെയായിരുന്നു സംഭവം. മാവേലിക്കര, ചെങ്ങന്നൂര്‍ സ്റ്റേഷനുകള്‍ക്കിടയിലുള്ള ചെറിയ ഒരു സ്റ്റേഷനാണ് ചെറിയനാട്. സ്റ്റേഷനില്‍ സിഗ്‌നല്‍ ഇല്ലായിരുന്നുവെന്നാണ് വിവരം. ഇതുകൊണ്ടാവാം ലോകോ പൈലറ്റിന് തെറ്റ് സംഭവിച്ചതെന്ന് അധികൃതര്‍ പറയുന്നു.

തുടര്‍ന്ന് ഏതാണ്ട് 700 മീറ്ററോളം ദൂരം ട്രെയിന്‍ പിന്നിലേക്കോടിയാണ് സ്റ്റേഷനില്‍ കാത്തുനിന്ന ആളുകളെ കയറ്റി യാത്ര തുടര്‍ന്നത്. ഇന്‍ഡ്യ ടുഡേ ആണ് വാര്‍ത്ത റിപോര്‍ട് ചെയ്തത്.

News, Kerala-News, Kerala, Venad Express, train, Station, Railway, Loco Pilot, News-Malayalam, Train skips stop, reverses 1km to pick up passengers in Kerala.


Keywords: News, Kerala-News, Kerala, Venad Express, train, Station, Railway, Loco Pilot, News-Malayalam, Train skips stop, reverses 1km to pick up passengers in Kerala.

Post a Comment