Follow KVARTHA on Google news Follow Us!
ad

Fire | മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ക്ക് തീപിടിച്ചു

വീരാജ് പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് ഫാബ്രികേഷന്‍ സാധനങ്ങളുമായി പോകുകയായിരുന്നു Container Lorry, Fire, Fir Force, Malayalam News, Kerala News
ഇരിട്ടി: (www.kvartha.com) മാക്കൂട്ടം ചുരത്തില്‍ കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ക്ക് തീ പിടിച്ചു. ഇരിട്ടിയില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേന തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വീരാജ് പേട്ടയില്‍ നിന്ന് കണ്ണൂരിലേക്ക് ഫാബ്രികേഷന്‍ സാധനങ്ങളുമായി പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിയുടെ ടയറുകള്‍ക്കാണ് മാക്കൂട്ടം ചുരത്തില്‍ നിന്ന് തീ പിടിച്ചത്.

Tires of container lorry caught fire at Makootam pass, Iritty, News, Fire,  Fire Force, Container lorry, CNG, Fabrication, Accident, Kerala

ചുരം ഇറങ്ങുമ്പോഴായിരുന്നു അപകടം. ഉടന്‍ തന്നെ ഇരിട്ടിയിലെ അഗ്നിരക്ഷാ നിലയത്തില്‍ വിവരം നല്‍കുകയും സ്റ്റേഷന്‍ ഓഫീസര്‍ രാജീവിന്റെയും അസി. സ്റ്റേഷന്‍ ഓഫീസര്‍ എന്‍ ജി അശോകന്റെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി തീയണക്കുകയുമായിരുന്നു. കണ്ടെയ്‌നര്‍ ലോറി സി എന്‍ ജി യിലാണ് ഓടിയിരുന്നത്. ഇത് അപകടസാധ്യത വര്‍ധിപ്പിച്ചിരുന്നു.

Keywords: Tires of container lorry caught fire at Makootam pass, Iritty, News, Fire,  Fire Force, Container lorry, CNG, Fabrication, Accident, Kerala. 

Post a Comment