തൃശ്ശൂര്‍: (www.kvartha.com) റേഷന്‍ കടയില്‍ നിന്നും വിതരണം ചെയ്ത ഭക്ഷ്യധാന്യത്തില്‍ പുഴുക്കളെ കണ്ടെത്തിയതായി പരാതി. മുന്‍ഗണന വിഭാഗത്തിന് വിതരണം ചെയ്ത കേരള സര്‍കാര്‍ സപ്ലൈകോ ഫോര്‍ടിഫൈഡ് ആട്ട എന്ന പേരിലുള്ള സമ്പൂര്‍ണ ഗോതമ്പ് പൊടി പാകറ്റ് പൊട്ടിച്ച് അരിച്ചപ്പോഴാണ് നിരവധി പുഴുക്കള്‍ കണ്ടതെന്നാണ് വിവരം.
ചേലക്കര കിള്ളിമംഗലം റേഷന്‍ കടയില്‍ കഴിഞ്ഞ ദിവസം വിതരണം ചെയ്ത ഗോതമ്പ് പൊടിയിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. സര്‍കാര്‍ സംവിധാനത്തില്‍ വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യത്തില്‍ ഇത്തരം പുഴുക്കള്‍ കണ്ടെത്തിയതിന് പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ് നാട്ടുകാര്‍.
Keywords: News, Kerala, Kerala-News, Worm, Food-Grain, Ration-Shop, Protest, News-Malayalam,Thrissur-News, Thrissur: Worm found food grain in Ration shop.