Follow KVARTHA on Google news Follow Us!
ad

Died | പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍

എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് കണ്ടെത്താനായിട്ടില്ല Thrissur-News, Housewife-Died, Burn-Injuries, Hospital, Treatment
തൃശൂര്‍: (www.kvartha.com) പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു. കൊരട്ടി പൊങ്ങം ചക്കിയത്ത് ഷെര്‍ലി (54) ആണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് ദേവസി (68) ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് ഷെര്‍ലി മരിച്ചത്.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് 3.45നായിരുന്നു സംഭവം. ഇവര്‍ക്ക് എങ്ങനെയാണ് പൊള്ളലേറ്റതെന്ന് ഇനിയും കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം. വീടിന്റെ ഒന്നാം നിലയിലെ വരാന്തയിലായിരുന്നു തീയും പുകയും ഉയര്‍ന്നത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. 

തീപ്പിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടി പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. കറുകുറ്റി സെന്റ് തോമസ് യുപി സ്‌കൂള്‍ അധ്യാപികയായിരുന്ന ഷെര്‍ലി ഏതാനും വര്‍ഷം മുന്‍പ് ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചതായിരുന്നു. ദേവസി ടാക്സി ഡ്രൈവറാണ്. രണ്ടു മക്കളും വിവാഹം കഴിഞ്ഞ് കുടുംബസമേതം താമസിക്കുകയാണ്.

News, Kerala-News, Kerala, News-Malayalam, Thrissur-News, Thrissur, Local-News, Regional-News, Thrissur: Woman who was being treated for burn injuries died.


Keywords: News, Kerala-News, Kerala, News-Malayalam, Thrissur-News, Thrissur, Local-News, Regional-News, Thrissur: Woman who was being treated for burn injuries died.

Post a Comment