തൃശൂര്‍: (www.kvartha.com) മരോട്ടിച്ചാലില്‍ വയോധികന്റെ കീശയില്‍ കിടന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തീ പടര്‍ന്നു. മരോട്ടിച്ചാല്‍ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. അപകടത്തില്‍ ഏലിയാസ് പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പറത്തുവന്നു.
ചായ കുടിക്കുന്നതിനായി ഏലിയാസ് ഹോടെലില്‍ ഇരിക്കുമ്പോഴായിരുന്നു അപകടം. കീശയിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ തീ ധരിച്ചിരുന്ന വസ്ത്രത്തിലേക്കുള്‍പെടെ പടരുകയായിരുന്നു.
പഴയ മോഡല്‍ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് പ്രാഥമിക നിഗമനം. സമീപത്തുണ്ടായിരുന്നവര്‍ വേഗത്തില്‍ അപകടത്തിനിടയാക്കിയ മൊബൈല്‍ ഫോണ്‍ എടുത്തെറിഞ്ഞത് വെള്ളമൊഴിച്ച് തീ അണയ്ക്കുകയായിരുന്നു.
ആഴ്ചകള്‍ക്ക് മുമ്പ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചത് സംസ്ഥാനത്തെയൊട്ടാകെ നടുക്കിയിരുന്നു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്റെ മകള്‍ ആദിത്യശ്രീയാണ് അപകടത്തില്‍ മരിച്ചത്.
ഈ സംഭവത്തിന് പിന്നാലെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനും പൊള്ളലേറ്റിരുന്നു. റെയില്‍വേ കരാര്‍ ജീവനക്കാരനായ ഫാരിസ് റഹ് മാനാണ് പരുക്കേറ്റത്. ഇയാളുടെ പാന്റിന്റെ കീശയിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.
Keywords: News, Kerala-News, Kerala, News-Malayalam, Mobile Phone, Exploded, Fire, Elder Man, Accident, Regional-News, Thrissur: 70 Year Old Man's Mobile Phone exploded.