Accident | തൃശ്ശൂരില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിറകില്‍ ബസ് ഇടിച്ചുകയറി അപകടം; 23 പേര്‍ക്ക് പരുക്ക്
May 25, 2023, 08:00 IST
തൃശ്ശൂര്‍: (www.kvartha.com) ലോറിക്ക് പിറകില്‍ ബസ് ഇടിച്ച് 23 പേര്‍ക്ക് പരുക്കേറ്റു. പാലിയേക്കര ടോള്‍ പ്ലാസയ്ക്ക് സമീപം ദേശീയപാതയോരത്താണ് സംഭവം. നിര്‍ത്തിയിട്ട മിനി കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ മിനി ബസ് ഇടിച്ചുകയറിയാണ് ഇത്രയധികം പേര്‍ക്ക് പരുക്കേറ്റത്.
പരുക്കേറ്റവരെ തൃശൂരിലെ ആശുപത്രിയിലും മെഡികല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. പുലര്‍ചെ നാല് മണിയോടെ ആയിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികള്‍ സഞ്ചരിച്ചിരുന്ന മിനി ബസാണ് അപകടത്തില്‍പെട്ടത്. പുതുക്കാട് നിന്നുള്ള അഗ്നിരക്ഷാസംഘം എത്തിയാണ് ബസിന്റെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ രക്ഷപ്പെടുത്തിയത്.
കേടായതിനെ തുടര്‍ന്ന് വഴിയരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിറകില്‍ നിയന്ത്രണം തെറ്റിയ ബസ് വന്നിടിക്കുകയായിരുന്നു. ഡ്രൈവര്‍ ഉള്‍പെടെ പരുക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമായി തുടരുകയാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
Keywords: News, Kerala-News, Kerala, Accident-News, Hospital, Treatment, Injured, Accident, Road Accident, Fire Force, Thrissur-News, Thrissur: 23 injured in bus accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.