തലശ്ശേരി: (www.kvartha.com) ചൊക്ലിയില്‍ സി പി എം പ്രവര്‍ത്തകന്റെ വീട്ടില്‍ അതിക്രമിച്ചു കയറി അക്രമം നടത്തുകയും അമ്മയെ മര്‍ദിക്കുകയും ചെയ്‌തെന്ന കേസില്‍ മൂന്ന് സംഘ് പരിവാര്‍ പ്രവര്‍ത്തകരെ കൂടി ചൊക്ലി പൊലീസ് അറസ്റ്റ് ചെയ്തു.
പെരിങ്ങളം ഗ്രാമ പഞ്ചായത് പരിധിയിലെ സി കെ സുഭീഷ് (30), ചൊക്ലി ഗ്രാമ പഞ്ചായത് പരിധിയിലെ ജിതിന്‍ലാല്‍(35), കരിയാട് ഗ്രാമ പഞ്ചായത് പരിധിയിലെ സുജിത്ത് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏപ്രില്‍ 15 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആര്‍ എസ് എസ് ബന്ധം ഉപേക്ഷിച്ചു സി പി എമ്മുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന പെരിങ്ങളം ഗ്രാമ പഞ്ചായത് പരിധിയിലെ അഭിനവ്(20) ആണ് ആക്രമണത്തിനിരയായത്. കഴിഞ്ഞ വിഷു ദിവസം ഒരു സംഘം സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ അഭിനവിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറി അക്രമം നടത്തുകയായിരുന്നുവെന്നാണ് പരാതി.
അക്രമത്തില്‍ അഭിനവിന്റെ അമ്മ പ്രമീളയ്ക്ക് ഉള്‍പെടെ പരുക്ക് പറ്റിയിരുന്നു. സംഭവത്തില്‍ കഴിഞ്ഞ ദിവസം പെരിങ്ങളം ഗ്രാമ പഞ്ചായത് പരിധിയിലെ നിജേഷി(33)നെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Keywords: News, Kerala-News, Kerala, News-Malayalam, Local-News, Attack, Case, Complaint, Accused, Police, Prison, Regional-News, Three RSS workers who attacked CPM worker's house in Chokli, remanded.