Follow KVARTHA on Google news Follow Us!
ad

Accidental Death | കൊല്ലം ബൈപാസില്‍ 2 വാഹനാപകടങ്ങളിലായി 3 മരണം; മരിച്ചവരില്‍ ഹോമിയോപതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങിയ ഡോക്ടറും

കായംകുളം കണ്ടല്ലൂര്‍ സ്വദേശി ഡോക്ടര്‍ മിനി ഉണ്ണികൃഷ്ണനാണ് മരിച്ചത് Accidental-Death, Bypass-Accidents, Accident, Three-Died, Doctor-Died, Kollam-News
കൊല്ലം: (www.kvartha.com) ബൈപാസില്‍ മങ്ങാട് രണ്ട് അപകടങ്ങളിലായി മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ ഹോമിയോപതി മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങിയ ഡോക്ടറും ഉള്‍പെടുന്നു. ഞായറാഴ്ച രാത്രിയിലായിരുന്നു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടങ്ങള്‍. 

കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കായംകുളം കണ്ടല്ലൂര്‍ സ്വദേശി ഡോ. മിനി ഉണ്ണികൃഷ്ണന്‍, കാര്‍ ഡ്രൈവര്‍ സുനില്‍ എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഹോമിയോപതി മേഖലയിലെ പ്രവര്‍ത്തനത്തിന് മികച്ച ഡോക്ടര്‍ക്കുള്ള അവാര്‍ഡ് വാങ്ങി മടങ്ങുമ്പോഴായിരുന്നു അപകടം. ഇരുവരും സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.

ബൈക് അപകടത്തിലാണ് നെടുമ്പന സ്വദേശി വി ജി രഞ്ജിത്ത് മരിച്ചത്. ജില്ലാ കലക്ടറുടെ ഓഫിസിലെ ജൂനിയര്‍ റിസോഴ്‌സ് പഴ്‌സണാണ് രഞ്ജിത്ത്. മങ്ങാട് പാലത്തിന് സമീപം ബൈക് മറിഞ്ഞായിരുന്നു അപകടം. നിര്‍മാണത്തിലിരുന്ന ഓടയിലേക്ക് ബൈക് മറിയുകയായിരുന്നു. 

അതേസമയം, അപകടത്തിന് പിന്നാലെ മങ്ങാട് പാലം സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി. പാലമിറങ്ങിയെത്തുന്ന വാഹനങ്ങളാണ് അപകടത്തില്‍പെടുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
    
News, Kerala-News, Kerala, Kollam-News, Kollam, Accident, Accidental Death, Doctor, Three Died in Kollam Bypass Accidents.

                       
Keywords: News, Kerala-News, Kerala, Kollam-News, Kollam, Accident, Accidental Death, Doctor, Three Died in Kollam Bypass Accidents.

Post a Comment