SWISS-TOWER 24/07/2023

Accidental Death | പ്രസവാനന്തരം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓടോ റിക്ഷയില്‍ ബസിടിച്ചു; പോത്തന്‍കോട് പിഞ്ചുകുഞ്ഞിന് പിന്നാലെ വാഹനാപകടത്തില്‍ പരുക്കേറ്റ അമ്മയും മരിച്ചു; യുവതിയുടെ ഭര്‍ത്താവും മൂത്ത മകനും ചികിത്സയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പോത്തന്‍കോട് കെഎസ്ആര്‍ടിസി ബസ് ഓടോ റിക്ഷയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. മണമ്പൂര്‍ സ്വദേശി മഹേഷിന്റെ ഭാര്യ അനുവാണ് ചികിത്സയിലിക്കെ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനു മെഡികല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
Aster mims 04/11/2022

അപകടത്തിന് തൊട്ടുപിന്നാലെ അനുവിന്റെ പിഞ്ചു കുഞ്ഞ്, അനുവിന്റെ മാതാവ് മണമ്പൂര്‍ നാലുമുക്ക് കാരൂര്‍ക്കോണത്ത് പണയില്‍ വീട്ടില്‍ ശോഭ(41), ഓട്ടോ ഡ്രൈവര്‍ മണമ്പൂര്‍ കാരൂര്‍ക്കോണത്ത് വീട്ടില്‍ സുനില്‍ (40) എന്നിവര്‍ മരണത്തിന് കീഴടങ്ങിയിരുന്നു.
    
അനുവിന്റെ പ്രസവാനന്തരം എസ്എടി ആശുപത്രിയില്‍ നിന്നു വീട്ടിലേക്കു മടങ്ങുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന ഓടോ റിക്ഷയില്‍ അമിത വേഗതയിലെത്തിയ കെഎസ്ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ അനുവിന്റെ ഭര്‍ത്താവ് മഹേഷും മൂത്ത മകന്‍ മിഥുനും (4) ഇപ്പോഴും ചികിത്സയിലാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി രാത്രി കണിയാപുരത്തിനു സമീപം പള്ളിപ്പുറം താമരക്കുളം മുഴുത്തിരിയാവട്ടത്തായിരുന്നു ഒരു നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം നടന്നത്. ആറ്റിങ്ങലില്‍ നിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന ഫാസ്റ്റ് പാസന്‍ജര്‍ ബസാണ് ഓടോ റിക്ഷയിലേക്ക് ഇടിച്ചു കയറിയത്. 

ഇടിയുടെ ആഘാതത്തില്‍ പിഞ്ചുകുഞ്ഞ് പുറത്തേക്കു തെറിച്ചു വീഴുകയായിരുന്നു. നവജാതശിശുവും ശോഭ, സുനില്‍ എന്നിവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. 

അപകടത്തില്‍ ഓടോ റിക്ഷ പൂര്‍ണമായും ബസിന്റെ മുന്‍ഭാഗവും തകര്‍ന്നു. അപകടശേഷം ബസ് ഡ്രൈവറും കന്‍ഡക്ടറും അടുത്തുള്ള വീടിനുള്ളിലേക്ക് രക്ഷാര്‍ഥം ഓടിക്കയറി. ഇവരെ രക്ഷപ്പെടുത്തി സ്റ്റേഷനിലേക്കു കൊണ്ടു പോകാന്‍ പോലീസ് ശ്രമിച്ചതു സംഘര്‍ഷത്തിനിടയാക്കിയിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ അക്രമാസക്തരാവുകയായിരുന്നു. പോലീസിന്റെ ജീപും തടഞ്ഞു. അപകടത്തില്‍പെട്ടവരെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. പിന്നാലെ പോലീസും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി.

അപകടവുമായി ബന്ധപ്പെട്ട് കെഎസ്ആര്‍ടിസി ആറ്റിങ്ങല്‍ ഡിപോയിലെ ഡ്രൈവര്‍ കൊല്ലം മയ്യനാട് കുട്ടിക്കട സ്വദേശി വി അജിത് കുമാറിനെ(50)തിരെ മനഃപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്ത് മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അജിത്തിനെ കോടതി റിമാന്‍ഡ് ചെയ്തു. 

അജിത്തിന്റെ ഡ്രൈവിങ് ലൈസന്‍സ് താല്‍കാലികമായി റദ്ദാക്കിയതായി മോടോര്‍ വാഹന വകുപ്പ് അറിയിച്ചിരുന്നു. ബസ് അമിത വേഗത്തിലായതാകാം അപകടത്തിനു കാരണമെന്നും തുടര്‍നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു.

Accidental Death | പ്രസവാനന്തരം ആശുപത്രിയില്‍നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓടോ റിക്ഷയില്‍ ബസിടിച്ചു; പോത്തന്‍കോട് പിഞ്ചുകുഞ്ഞിന് പിന്നാലെ വാഹനാപകടത്തില്‍ പരുക്കേറ്റ അമ്മയും മരിച്ചു; യുവതിയുടെ ഭര്‍ത്താവും മൂത്ത മകനും ചികിത്സയില്‍


Keywords:  News, Kerala, Kerala-News, News-Malayalam, Accident-News, Thiruvanathapuram: Woman died after being injured in Auto Rikshaw accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia