SWISS-TOWER 24/07/2023

Investigation | കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമ്മയും കുഞ്ഞും മരിച്ച സംഭവം; കൊലപാതകമെന്നാരോപിച്ച് പരാതിയുമായി യുവതിയുടെ പിതാവ് രംഗത്ത്; 'ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മര്‍ദിക്കുമായിരുന്നു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) പുത്തന്‍തോപ്പില്‍ കുളിമുറിക്കുള്ളില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമ്മയും കുഞ്ഞും മരിച്ച സംഭവം കൊലപാതകമെന്നാരോപിച്ച് യുവതിയുടെ പിതാവ് പ്രമോദ് രംഗത്ത്. പുത്തന്‍തോപ്പ് സ്വദേശി രാജു ജോസഫ് ടിന്‍സിലിയുടെ ഭാര്യ അഞ്ജുവും ഒമ്പതുമാസം പ്രായമുള്ള മകന്‍ ഡേവിഡുമാണ് ചൊവ്വാഴ്ച വൈകിട്ട് ഏഴ് മണിയോടെ പൊള്ളലേറ്റ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് അഞ്ജുവിന്റെ അച്ഛന്‍ കഠിനംകുളം പൊലീസില്‍ പരാതി നല്‍കി. 
Aster mims 04/11/2022

ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മര്‍ദ്ദിക്കുമായിരുന്നുവെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് അച്ഛന്‍ ആരോപിക്കുന്നത്. കുളിമുറിയില്‍ പൊള്ളലേറ്റ നിലയിലാണ് മകളെയും പേരക്കുട്ടിയെയും കണ്ടത്. മകള്‍ ആത്മഹത്യ ചെയ്യുമെന്നും കരുതുന്നില്ലെന്നും ദുരൂഹതയുണ്ടെന്നും മറ്റ് ബന്ധുക്കളും ആരോപിക്കുന്നു. 

വീടിനുള്ളിലെ കുളിമുറിയിലാണ് യുവതിയേയും മകനേയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. സംഭവ സമയം അഞ്ജുവും മകനും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവ് രാജു ജോസഫ് അയല്‍പക്കത്തെ വീട്ടിലായിരുന്നുവെന്നാണ് പറയുന്നത്. കണ്ടയുടനെ രാജു ഉടന്‍ മകനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാവിലെ മരിച്ചു. 

ഒന്നരവര്‍ഷം മുന്‍പായിരുന്നു രാജു ജോസഫിന്റേയും വെങ്ങാനൂര്‍ സ്വദേശിയായ അഞ്ജുവിന്റേയും പ്രണയ വിവാഹം. യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ കുടുംബപ്രശ്‌നമുണ്ടോയെന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുമെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു. 

അതേസമയം, അഞ്ജുവിന് ആത്മഹത്യ പ്രവണത ഉണ്ടായിരുന്നെന്നും മറിച്ചുള്ള ആരോപണങ്ങള്‍ തെളിയിച്ചാല്‍ കുറ്റമേല്‍ക്കാന്‍ തയ്യാറെന്നുമാണ് ഭര്‍ത്താവ് രാജു ജോസഫ് പറയുന്നത്. അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് വിഷയത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ്.

Investigation | കുളിമുറിയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ അമ്മയും കുഞ്ഞും മരിച്ച സംഭവം; കൊലപാതകമെന്നാരോപിച്ച് പരാതിയുമായി യുവതിയുടെ പിതാവ് രംഗത്ത്; 'ഭര്‍ത്താവിന്റെ അവിഹിത ബന്ധം ചോദ്യം ചെയ്തതിന് മകളെ മര്‍ദിക്കുമായിരുന്നു'


Keywords:  News, Kerala-News, Kerala, Thiruvananthapuram-News, News-Malayalam, Thiruvananthapuram, Local-News, Regional-News, Complaint, Father, Death, Killed, Suicide, Woman, Child, Burn Injuries, Thiruvananthapuram: Mother and son death Details out. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia