തിരുവനന്തപുരം: (www.kvartha.com) ദേശീയതല കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് ഗ്രേസ് മാര്‍ക് നല്‍കാന്‍ തീരുമാനമായി. ഇതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന് നിര്‍ദേശം നല്‍കി. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം.
ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടുന്നവര്‍ക്ക് 25 മാര്‍ക്ക് നല്‍കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ ദേശീയ മത്സര പങ്കാളിത്തത്തിന് മാര്‍ക് അനുവദിക്കുന്നതില്‍ തീരുമാനം ആയിരുന്നില്ല. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് യോഗം ചേര്‍ന്നത്.
Keywords: News, Kerala-News, Kerala, Thiruvananthapuram, Sports, Players, Participants, Educational-News, Thiruvananthapuram: Grace Mark for National level sports participants.