തിരുവനന്തപുരം: (www.kvartha.com) പത്താം ക്ലാസ് വിദ്യാര്‍ഥിക്ക് പാമ്പുകടിയേറ്റ് ദാരുണാന്ത്യം. കാട്ടാക്കട ഒറ്റശേഖരമംഗലത്ത് അഭിനവ് സുനില്‍(16) എന്ന വിദ്യാര്‍ഥിയാണ് മരിച്ചത്. ഓടോ റിക്ഷ ഡ്രൈവറായ സുനിലിന്റെ മകനാണ്. വ്യാഴാഴ്ച വൈകുന്നേരം ആണ് പാമ്പുകടിയേറ്റത്.
വീടിനുള്ളില്‍ പഠിച്ചുകൊണ്ടിരിക്കുകയായിരുന്ന അഭിനവിനെ എന്തോ കടിച്ചതായി സംശയം തോന്നുകയായിരുന്നു. ഉടന്‍ കുട്ടി അച്ഛനോട് എന്തോ ജീവി കടിച്ചതായി പറയുകയും ഉടന്‍ തന്നെ സുനിലിന്റെ ഓടോ റിക്ഷയില്‍ ഇവര്‍ സമീപത്തെ ആശുപത്രിയിലെത്തി പ്രാഥമിക ചികിത്സ നല്‍കുകയും ചെയ്തു. എലിയാകാം കടിച്ചതെന്നാണ് വീട്ടുകാര്‍ കരുതിയത്. പിന്നീടാണ് പാമ്പ് കടിയേറ്റതാണെന്ന സംശയമുണ്ടായത്.
തുടര്‍ന്ന് സ്ഥിതി വഷളായപ്പോഴാണ് കാട്ടാക്കടയിലെ ആശുപത്രിയില്‍ എത്തിച്ചത്. ഇവിടെ നിന്ന് തിരുവനന്തപുരം മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ നിര്‍ദേശിച്ചു. ഈ സമയത്തിനുള്ളില്‍ കുട്ടിയുടെ സ്ഥിതി കൂടുതല്‍ ഗുരുതരമായി. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
അഭിനവ് സുനില്‍ മുകുന്ദറ ലയോള സ്‌കൂളിലെ വിദ്യാര്‍ഥിയാണ്. സംഭവമറിഞ്ഞ് നാട്ടുകാര്‍ പൊലീസിനെയും വനം വകുപ്പിനെയും വിവരമറിയിച്ചു. വനം വകുപ്പ് ജീവനക്കാരെത്തി കുട്ടി പഠിച്ചു കൊണ്ടിരുന്ന മുറിയിലെ കൂടയില്‍ നിന്നും പാമ്പിനെ കണ്ടെടുത്തു. വീട്ടിനുള്ളില്‍ തടി ഉരുപ്പടികള്‍ നിറയെ അടുക്കി വെച്ചിട്ടുണ്ടായിരുന്നു. ഇതിനിടയില്‍ ഇനിയും പാമ്പുണ്ടോയെന്നും വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് പരിശോധന നടത്തി.
Keywords: News, Kerala, Thiruvananthapuram, Snake, Student, Kerala-News, Local-News, Regional-News, Thiruvananthapuram: 16 year old boy dies after snake bite.