Elephant Attack | തേക്കടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന് ഗുരുതര പരുക്ക്
May 30, 2023, 12:33 IST
ഇടുക്കി: (www.kvartha.com) തേക്കടിയില്‍ കാട്ടാനയുടെ ആക്രമണം. വനംവകുപ്പ് ജീവനക്കാരന് ഗുരുതരമായി പരുക്കേറ്റു. തേക്കടി ഡിവിഷന്‍ ഓഫിസിലെ സീനിയര്‍ ക്ലര്‍കായ കട്ടപ്പന നരിയംപാറ സ്വദേശി റോബി വര്‍ഗീസിനാണ് (54) പരുക്കേറ്റത്. പ്രഭാതസവാരിക്കിറങ്ങിയ റോബി കാട്ടനയുടെ മുന്നില്‍ പെടുകയായിരുന്നു.
തേക്കടി ബോട് ലാന്‍ഡിങ് പരിസരത്തുവച്ചാണ് ആക്രമണമുണ്ടായത്. ആനയെ കണ്ട് ഭയന്നോടിയ റോബി സമീപത്തുള്ള ട്രെഞ്ചില്‍ വീണു. ഈ ട്രെഞ്ചിലൂടെ തന്നെ ആന കടന്നു പോകുന്നതിനിടെയാണ് നിലത്തു വീണു കിടന്ന റോബിക്ക് ചവിട്ടേറ്റത്.
ഗുരുതരമായി പരുക്കേറ്റ് നിലവില്‍ കട്ടപ്പനയിലെ ആശുപത്രിയില്‍ ചികിത്സയിലുള്ള അദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയത്തെ ആശുപത്രിയിലേക്ക് മാറ്റും. സംഭവത്തെ തുടര്‍ന്ന് തേക്കടിയില്‍ പ്രഭാതസവാരിയും സൈകിള്‍ സവാരിയും നിരോധിച്ചു.
Keywords: News, Laptop-Reviews, Kerala-News, Thekkady, Kannur, Forest Official, Injured, Wild Elephant, Elephant Attack, Kerala, Idukki-News, Thekkady: Forest Official Injured in Wild Elephant Attack.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.