Follow KVARTHA on Google news Follow Us!
ad

Protest | 'ദി കേരള സ്റ്റോറി' കാണാൻ വിരലിലെണ്ണാവുന്നവർ മാത്രം; തീയേറ്ററിൽ പ്രദർശനം നിർത്തിയതോടെ പ്രതിഷേധവുമായി ബിജെപി നേതാക്കളും പ്രവർത്തകരും രംഗത്തെത്തി; പൊലീസ് കാവലിൽ വീണ്ടും പ്രദർശനം

തൃശൂരിലെ അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിലായിരുന്നു സംഭവം Kerala News, Malayalam News, Malayalam Cinema, കേരള വാർത്തകൾ, Thrissur News
തൃശൂര്‍: (www.kvartha.com) വിവാദ സിനിമ 'ദി കേരള സ്റ്റോറി' കാണാൻ ആളില്ലാത്തതിനെ തുടർന്ന് പ്രദർശനം നിർത്തിയതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി നേതാക്കളും പ്രവർത്തകരും രംഗത്തെത്തിയതോടെ വീണ്ടും പ്രദർശിപ്പിച്ചു. തൃശൂരിലെ അഷ്ടമിച്ചിറ മഹാലക്ഷ്മി തിയറ്ററിൽ വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം. ഉച്ചയ്ക്ക് സിനിമ പ്രദർശിപ്പിച്ചിരുന്നുവെങ്കിലും ഏഴ് പേർ മാത്രമേ കാണാൻ എത്തിയിരുന്നുള്ളൂവെന്നാണ് അധികൃതർ പറയുന്നത്. ഇതോടെ സിനിമയുടെ പ്രദർശനം നിർത്തിവെക്കുകയായിരുന്നു.

News, Thrissur, Protest, BJP Leader, Police, Cinema,  'The Kerala Story' Screened after Protests.

വൈകീട്ട് 6.30ന് ബിജെപി പ്രവർത്തകരും നേതാക്കളും എത്തിയപ്പോൾ സിനിമ പ്രദർശിപ്പിക്കുന്നില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് ഇവർ പ്രതിഷേധിച്ചത്. തുടർന്ന് മാള എസ് എച് ഒ സജിൻ ശശിയുടെ നേതൃത്വത്തിൽ പൊലീസ് കാവലിൽ സിനിമ പ്രദർശിപ്പിക്കുകയായിരുന്നു. ബിജെപി ജില്ലാ സെക്രടറി ലോചനൻ അമ്പാട്ട്, മണ്ഡലം പ്രസിഡന്റ് കെഎസ് അനൂപ് അടക്കമുള്ളവരാണ് സിനിമ കാണാൻ എത്തിയത്.

Keywords: News, Thrissur, Protest, BJP Leader, Police, Cinema,  'The Kerala Story' Screened after Protests.
< !- START disable copy paste -->

Post a Comment