Booked | ഐപിഎസ് ഓഫിസറുടെ കാര്‍ തകര്‍ത്തെന്ന പരാതി; നടി ഡിംപിളിനും ആണ്‍ സുഹൃത്തിനുമെതിരെ കേസെടുത്തു
May 24, 2023, 08:28 IST
ADVERTISEMENT
ഹൈദരാബാദ്: (www.kvartha.com) ഐപിഎസ് ഓഫിസറുടെ കാര്‍ തകര്‍ത്തെന്ന പരാതിയില്‍ തമിഴ്, തെലുങ്ക് സിനിമാ താരം ഡിംപിള്‍ ഹയാത്തിക്കും ആണ്‍സുഹൃത്തിനുമെതിരെ പൊലീസ് കേസെടുത്തു. ഡപ്യൂടി കമിഷനര്‍ രാഹുല്‍ ഹെഡ്‌ഗെയുടെ ഡ്രൈവര്‍ ചേതന്‍ കുമാറാണ് പരാതി നല്‍കിയത്.
ഹൈദരാബാദിനെ ജൂബിലി ഹില്‍സിലെ രാഹുല്‍ താമസിക്കുന്ന അപാര്‍ട്‌മെന്റിനു മുന്നിലായിരുന്നു കാര്‍ നിര്‍ത്തിയിട്ടിരുന്നതെന്നും ഇവിടെ വച്ചാണ് സംഭവം നടന്നതെന്നുമാണ് ഡിസിപിയുടെ ഡ്രൈവര്‍ പരാതിയില്‍ പറയുന്നത്. മേയ് 14നായിരുന്നു സംഭവം.
സ്ഥിരമായി ഇടുന്ന സ്ഥലത്താണ് കാര്‍ നിര്‍ത്തിയിട്ടിരുന്നതെന്നും ഡിപിംളും സുഹൃത്തും കാര്‍ പിറകോട്ട് എടുത്തപ്പോള്‍ മനഃപൂര്‍വം തട്ടിക്കുകയായിരുന്നെന്നും ഡ്രൈവര്‍ പറയുന്നു. ഇതുകണ്ട ഡ്രൈവര്‍ ചോദ്യം ചെയ്തപ്പോള്‍ ഡിംപിള്‍ വീണ്ടും കാറില്‍ ചവിട്ടിയതായും പറയുന്നു. തുടര്‍ന്ന് ചേതന്‍ കുമാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ സംഭവം വ്യക്തമാണെന്നും രാഹുലിന്റെ ഡ്രൈവര്‍ അറിയിച്ചു.
പരാതിയ്ക്ക് പിന്നാലെ മേയ് 17ന് ഡിംപിളിനും സുഹൃത്തിനുമെതിരെ കേസെടുക്കുകയും സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു. തെലുങ്ക് ചിത്രം ഖിലാഡി, രാമ ബാണം, തമിഴ് ചിത്രങ്ങളായ വീരമേ വാഗൈ സൂടും, ദേവി 2, ബോളിവുഡ് ചിത്രം അത്‌റംഗി രേ തുടങ്ങിയ ചിത്രങ്ങളില്‍ ഡിപിംള്‍ വേഷമിട്ടിട്ടുണ്ട്.
Keywords: News, National-News, National, Complaint, Actress, Tollywood, IPS, Car, CCTV, Driver, Telugu Actor Dimple Hayathi Charged For Hitting Cop's Car In Hyderabad.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

