Follow KVARTHA on Google news Follow Us!
ad

Arrested | അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന് വീട്ടമ്മയുടെ പരാതി; 'പിടിയിലായ അധ്യാപകന്റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങള്‍'

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു Nedumkandam-News, Idukki-News, Teacher-Arrested, Complaint
ഇടുക്കി: (www.kvartha.com) നെടുങ്കണ്ടത്ത് മൊബൈല്‍ മൊബൈലിലേക്ക് അശ്ലീലദൃശ്യങ്ങള്‍ അയച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ അധ്യാപകന്‍ പിടിയില്‍. ഹൈദരാബാദിലെ സ്‌കൂളില്‍ ജോലി ചെയ്യുന്ന നെടുങ്കണ്ടം ഗ്രാമ പഞ്ചായത് പരിധിയിലെ ജോജു (27) ആണ് നാട്ടില്‍ അറസ്റ്റിലായത്.

പൊലീസ് പറയുന്നത്: വീട്ടമ്മയുടെ പരാതിയില്‍ അധ്യാപകന്റെ മൊബൈല്‍
ഫോണ്‍ പരിശോധിച്ചപ്പോള്‍ നൂറിലധികം സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ സ്വകാര്യദൃശ്യങ്ങളാണ് കണ്ടെത്തിയത്. ഇയാളുടെ സഹപാഠിയായിരുന്ന യുവതിക്കും അവരുടെ അമ്മയ്ക്കും അശ്ലീലദൃശ്യങ്ങള്‍ അയയ്ക്കുന്നതായുള്ള പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കുട്ടികളുടെ സ്വകാര്യദൃശ്യങ്ങള്‍ ജോജുവിന്റെ മൊബൈല്‍ ഫോണിലേക്ക് കണ്ടെത്തിയത്. 

നെടുങ്കണ്ടം എസ് എച് ഒ ബി എസ് ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. ഹൈദരാബാദിലെ ഒരു സ്‌കൂളില്‍ നഴ്‌സറി വിഭാഗം അധ്യാപകനായി ജോലി ചെയ്യുകയാണ് ജോജു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

News, Kerala-News, Accused Complaint, Remanded, Police, Housewife, Mobile Phone, Teacher, Kerala, News-Malayalam, Teacher arrested for sending Indecent video to housewife's mobile phone


Keywords: News, Kerala-News, Accused Complaint, Remanded, Police, Housewife, Mobile Phone, Teacher, Kerala, News-Malayalam, Teacher arrested for sending Indecent video to housewife's mobile phone

Post a Comment