Follow KVARTHA on Google news Follow Us!
ad

Boat Accident | താനൂര്‍ അപകടം: മീന്‍ പിടുത്ത ബോട് രൂപം മാറ്റി വിനോദയാത്രയ്ക്കായി ഉപയോഗിച്ചതെന്ന് ആരോപണം; കണ്ണീരിലമര്‍ന്ന് നാട്; ഒരു കുടുംബത്തിന് നഷ്ടമായത് 12 പേരെ; ഒരേ ഖബറില്‍ ഖബറടക്കും

പോസ്റ്റ്‌മോര്‍ടം നടപടികള്‍ പുരോഗമിക്കുകയാണ് Kerala News, Malayalam News, Thanoor News, Boat Accident, മലപ്പുറം വാര്‍ത്തകള്‍
മലപ്പുറം: (www.kvartha.com) അപ്രതീക്ഷിതമായെത്തിയ ദുരന്തത്തിന്റെ ആഘാതത്തിലാണ് കേരളം. അവധി ദിവസം ചിലവഴിക്കാന്‍ എത്തിയവര്‍ വലിയ അപകടത്തിലേക്ക് വഴുതിവീഴുമെന്ന് ആരും കരുതിയതല്ല. അപകടത്തില്‍ 22 പേര്‍ മരിച്ചതായാണ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. ഇതില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്. തിരൂര്‍, താനൂര്‍ എന്നിവിടങ്ങളിലെ വിവിധ ആശുപത്രികളിലായി പത്തോളം പേര്‍ ചികിത്സയിലുണ്ട്.
      
Kerala News, Malayalam News, Thanoor News, Boat Accident, Malappuram News, Thanoor Boat Accident, Accidental Death, Tanur boat accident: One family lost 12 people.

ഞയാറഴ്ച ഏഴ് മണിയോടെയാണ് താനൂര്‍ പൂരപ്പുഴയില്‍ ഉല്ലാസബോട് തലകീഴായി മുങ്ങിയത്. ഇതില്‍ ഒരു കുടുംബത്തിലെ 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. പരപ്പനങ്ങാടി ആവിയില്‍ ബീച് കുന്നുമ്മല്‍ സൈതലവിയുടെ ഭാര്യ സീനത്ത് (43), മക്കളായ ഹസ്ന (18), ശഫല (13), ശംന (12), ഫിദ ദില്‍ന (ഏഴ്), സഹോദരന്‍ സിറാജിന്റെ ഭാര്യ റസീന (27), മക്കളായ സഹറ (8), നൈറ (ഏഴ്), റുഷ്ദ (ഒന്നര), സൈതലവിയുടെ ബന്ധുക്കളായ ജല്‍സിയ (45), ജരീര്‍ (12), ജന്ന (എട്ട്) എന്നിവരാണ് മരിച്ച ഒരേ കുടുംബത്തിലെ അംഗങ്ങള്‍. 12 പേരെയും ഒരു ഖബറില്‍ അടക്കം ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മരിച്ചവരില്‍ ഒമ്പതുപേര്‍ ഒരു വീട്ടിലും മൂന്നുപേര്‍ മറ്റൊരു വീട്ടിലുമാണ് താമസിച്ചിരുന്നത്. കുടുംബത്തിലെ 15 പേര്‍ ഒരുമിച്ചാണ് വിനോദയാത്രക്ക് പോയത്. ഇവരില്‍ മൂന്നുപേര്‍ പരുക്കേറ്റ് ചികിത്സയിലാണ്.

അതേസമയം, അപകട സ്ഥലത്ത് ഇനി ആരെയെങ്കിലും രക്ഷപ്പെടുത്താനുണ്ടോ എന്നത് ഉറപ്പു വരുത്താന്‍ തിരച്ചില്‍ തുടരുന്നുണ്ട്. വിവിധ ആശുപത്രികളിലായി മരിച്ചവരുടെ പോസ്റ്റ്‌മോര്‍ടം നടപടികള്‍ പുരോഗമിക്കുകയാണ്. അതിനിടെ, അപകടത്തിന് കാരണമായ ബോട്, മീന്‍ പിടുത്ത ബോട് രൂപം മാറ്റിയുണ്ടാക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. പൊന്നാനിയിലെ ലൈസന്‍സില്ലാത്ത യാര്‍ഡില്‍ വച്ച് രൂപ മാറ്റിയും നടത്തിയതായാണ് പറയുന്നത്. ആലപ്പുഴ പോര്‍ട് ചീഫ് സര്‍വേയര്‍ കഴിഞ്ഞ മാസം ബോട് സര്‍വേ നടത്തി ഫിറ്റ്‌നസ് സര്‍ടിഫികറ്റ് നല്‍കിയതായും സൂചനയുണ്ട്. വൈകിട്ട് അഞ്ച് മണിക്കു ശേഷം സാധാരണ യാത്രാ ബോടുകള്‍ സര്‍വീസ് നടത്താറില്ലെന്നിരിക്കെ അപകടത്തില്‍ പെട്ട ബോട് അഞ്ച് മണിക്ക് ശേഷവും സര്‍വീസ് നടത്തിയത് അധികൃതര്‍ അന്വേഷിക്കുന്നുണ്ട്.

Keywords: Kerala News, Malayalam News, Thanoor News, Boat Accident, Malappuram News, Thanoor Boat Accident, Accidental Death, Tanur boat accident: One family lost 12 people.
< !- START disable copy paste -->

Post a Comment