Follow KVARTHA on Google news Follow Us!
ad

Obituary | നടന്‍ ശരത് ബാബു അന്തരിച്ചു; മരണ കാരണം ആന്തരാവയവങ്ങളിലെ അണുബാധ; മലയാളികള്‍ക്കും സുപരിചിതന്‍

ഹൈദരാബാദിലെ ആശുപത്രിയില്‍ചികിത്സയിലായിരുന്നു Actor Sarath Babu, Death, Malayalam News, National News
ഹൈദരാബാദ്: (www.kvartha.com) ചലച്ചിത്ര താരം ശരത് ബാബു അന്തരിച്ചു . 71 വയസായിരുന്നു. ആന്തരാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് ഏപ്രില്‍ 20 മുതല്‍ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. അണുബാധയെ തുടര്‍ന്ന് ആരോഗ്യസ്ഥിതി വഷളായ ശരത് ബാബുവിനെ ബെംഗ്ലൂറിലെ ആശുപത്രിയില്‍ നിന്നാണ് ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നേരത്തെ ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സത്യം ബാബു ദീക്ഷിതുലു എന്നാണ് ശരത് ബാബുവിന്റെ യഥാര്‍ഥ പേര്. തെലുങ്ക് സിനിമാലോകത്ത് വേറിട്ട നടനെന്ന നിലയില്‍ പേര് നേടിയിരുന്നു . തമിഴ്, തെലുങ്ക്, കന്നഡ സിനിമാ മേഖലകളില്‍ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.

Tamil actor Sarath Babu passes away at 71, Hyderabad, News, Obituary, Death, Actor, Malayalam, Hospital, Treatment, National

1951 ല്‍ ജനിച്ച ശരത് ബാബു 1973ല്‍ 'രാമരാജ്യം' എന്ന ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നു. 220 ലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. 1977-ല്‍ കെ ബാലചന്ദര്‍ സംവിധാനം ചെയ്ത 'പട്ടിണ പ്രവേശം' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറി. ഈ ചിത്രത്തില്‍ അഭിനയിച്ചതോടെ അദ്ദേഹത്തിന്റെ താരപദവി വര്‍ധിച്ചു. തുടര്‍ന്നങ്ങോട്ട് തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങളായിരുന്നു. രജനി കാന്ത്, കമല ഹാസന്‍ എന്‍ ടി രാമറാവു തുടങ്ങിയ സൂപര്‍ സ്റ്റാറുകള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുകയും ചെയ്തു. 'ശരപഞ്ചരം', 'ധന്യ', 'ഡെയ്‌സി' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്.

Keywords: Tamil actor Sarath Babu passes away at 71, Hyderabad, News, Obituary, Death, Actor, Malayalam, Hospital, Treatment, National. 

Post a Comment