തിരുവനന്തപുരം: (www.kvartha.com) എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതര ആരോപണവുമായി അച്ഛന്‍. കൂന്തള്ളൂര്‍ പനച്ചുവിളാകം രാജീവ് - ശ്രീവിദ്യ ദമ്പതികളുടെ മകള്‍ രാഖിശ്രീ(ദേവു-15)യെയാണ് ശനിയാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാഖിശ്രീയുടെ മരണം യുവാവിന്റെ ശല്യം സഹിക്ക വയ്യാതെയെന്ന് അച്ഛന്‍ പറഞ്ഞു. ചിറയിന്‍കീഴ് ഗ്രാമ പഞ്ചായത് പരിധിയിലെ 28 വയസുകാരന്‍ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും മാതാപിതാക്കള്‍ പൊലീസില്‍ മൊഴി നല്‍കി.
ആറ് മാസം മുമ്പ് ഒരുകാംപില്‍ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാള്‍ കുട്ടിക്ക് ഒരു മൊബൈല്‍ ഫോണ്‍ നല്‍കി. വിളിച്ച് കിട്ടിയില്ലെങ്കില്‍ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാന്‍ നമ്പറുകളും നല്‍കി. തന്നോടൊപ്പം വന്നില്ലെങ്കില്‍ വച്ചേക്കില്ലെന്നും ജീവിക്കാന്‍ അനുവദിക്കില്ലെന്നതും അടക്കമുള്ള ഭീഷണിയിലേക്ക് കാര്യങ്ങള്‍ നീങ്ങിയിരുന്നുവെന്നാണ് വിവരം.
സംഭവത്തില്‍ ചിറയിന്‍കീഴ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. വീട്ടിലെ ശുചി മുറിയിലാമ് രാഖിശ്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാര്‍ക്കര ശ്രീശാരദവിലാസം ഗേള്‍സ് ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയായിരുന്നു.
പഠനത്തില്‍ മിടുക്കിയായിരുന്ന രാഖിശ്രീ, കഴിഞ്ഞ ദിവസം പത്താം ക്ലാസ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയാണ് വിജയിച്ചത്. ഫലമറിഞ്ഞശേഷം ശനിയാഴ്ച രാവിലെ സ്‌കൂളില്‍ നടന്ന അനുമോദനച്ചടങ്ങില്‍ അമ്മയോടൊപ്പം പങ്കെടുത്താണ് മടങ്ങിയത്. അന്ന് വൈകുന്നേരത്തോടെയാണ് കുട്ടിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. രാഖിശ്രീയുടെ അച്ഛന്‍ രാജീവ് തിരുവനന്തപുരം ഏഷ്യാനെറ്റ് ഓഫീസിലെ സുരക്ഷാജീവനക്കാരനാണ്.
Keywords: News, Kerala-News, Kerala, Thiruvananthapuram-News, Student-Death, Police, Complaint, Case, Allegation, Father, SSLC, Exam, Chirayinkeezhu-News, Thiruvananthapuram-News, News-Malayalam, Student who passed SSLC with full A plus found dead at Chirayinkeezhu update.