Follow KVARTHA on Google news Follow Us!
ad

Student Died | വയനാട്ടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളില്‍ തെങ്ങ് വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു

കല്‍പ്പറ്റ പുള്ളിയാര്‍ മലയിലായിരുന്നു അപകടം Heavy rain, Coconut Tree Fell Down, Student-Died, Injured, Kerala-News
വയനാട്: (www.kvartha.com) കനത്ത മഴയില്‍ ബസ് കാത്തിരിപ്പു കേന്ദ്രത്തിനു മുകളില്‍ തെങ്ങു വീണ് പരുക്കേറ്റ വിദ്യാര്‍ഥി മരിച്ചു. കാട്ടിക്കുളം സ്വദേശി നന്ദു (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് വയനാട്ടിലെ കല്‍പ്പറ്റ പുള്ളിയാര്‍ മല ഐടിഐ കോളജിന് സമീപമായിരുന്നു അപകടം നടന്നത്. മേപ്പാടി മൂപ്പന്‍സ് മെഡികല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു നന്ദുവിന്റെ മരണം.

ഐടിഐ വിദ്യാര്‍ഥിയാണ് നന്ദു. ബസ് സ്റ്റോപില്‍ നില്‍ക്കുമ്പോഴാണ് തെങ്ങ് മറിഞ്ഞു വീണത്. ഓടികൂടിയ നാട്ടുകാര്‍ ഉടന്‍തന്നെ നന്ദുവിനെ മേപ്പാടിയിലെ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. 

ശനിയാഴ്ച ഉച്ചയ്ക്കുശേഷം വയനാട് കനത്ത മഴയാണ് പെയ്തത്. കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ വ്യാപക നാശമാണ് പലയിടങ്ങളിലും ഉണ്ടായത്. വന്‍തോതില്‍ കൃഷി നശിക്കുകയും കെട്ടിടങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുകയും ചെയ്തിരുന്നു.

Wayanad, News, Local News, Rain, Hospital, Treatment, News-Malayalam, Student, Injured, Kerala, Student Injured after coconut tree fell, died.


Keywords: Wayanad, News, Local News, Rain, Hospital, Treatment, News-Malayalam, Student, Injured, Kerala, Student Injured after coconut tree fell, died. 

Post a Comment