Follow KVARTHA on Google news Follow Us!
ad

Arrested | 'കസേരയില്‍ കെട്ടിയിട്ട് തക്കാളിക്കറി ഉണ്ടാക്കിയ പാത്രം കറിയോടെ എടുത്ത് മുഖത്ത് പൊള്ളിക്കാന്‍ നോക്കി, മുളകുപൊടി വിതറി, കാലുകൊണ്ട് മുഖത്ത് ചവുട്ടി, തീര്‍ന്നില്ല ക്രൂരതകള്‍'; ഒടുവില്‍ സഹപാഠിയെ പരുക്കേല്‍പിച്ചെന്ന പരാതിയില്‍ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥിനി അറസ്റ്റില്‍

വെള്ളായണി കാര്‍ഷിക കോളജിലെ വനിതാ ഹോസ്റ്റലില്‍ ഈ മാസം 18നാണ് കേസിനാസ്പദമായ മര്‍ദനം നടന്നത് Student Arrested, Police, Complaint, Malayalam News
തിരുവനന്തപുരം: (www.kvartha.com) കസേരയില്‍ കെട്ടിയിട്ട് തക്കാളിക്കറി ഉണ്ടാക്കിയ പാത്രം കറിയോടെ എടുത്ത് മുഖത്ത് പൊള്ളിക്കാന്‍ നോക്കി, മുളകുപൊടി വിതറി, കാലുകൊണ്ട് മുഖത്ത് ചവുട്ടി, തീര്‍ന്നില്ല ക്രൂരതകള്‍'; ഒടുവില്‍ സഹപാഠിയെ പരുക്കേല്‍പിച്ചെന്ന പരാതിയില്‍ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥിനി അറസ്റ്റില്‍.

വെള്ളായണി കാര്‍ഷിക കോളജിലെ വനിതാ ഹോസ്റ്റലില്‍ ഈ മാസം 18നാണ് കേസിനാസ്പദമായ മര്‍ദനം നടന്നത്. ഒരേ മുറിയില്‍ താമസിച്ചിരുന്ന സഹപാഠിയെ വിദ്യാര്‍ഥിനി കസേരയില്‍ കെട്ടിയിട്ട്  തക്കാളിക്കറി ഉണ്ടാക്കിയ പാത്രം കറിയോടെ എടുത്ത് മുഖത്ത് പൊള്ളിക്കാന്‍ നോക്കിയെന്നാണ് പൊലീസിന്റെ എഫ് ഐ ആര്‍.

സംഭവത്തില്‍ ആന്ധ്ര സ്വദേശിയായ വിദ്യാര്‍ഥിനി ലോഹിതയെ (22) ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരം തിരുവല്ലം പൊലീസ് അറസ്റ്റ് ചെയ്തു. സാരമായി പൊള്ളലേറ്റ ആന്ധ്ര സ്വദേശിനിയായ സീലം ദീപിക ചികിത്സയിലാണ്. വാക്കു തര്‍ക്കമാണ് ക്രൂരമായ അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊള്ളലേറ്റ ദീപിക നാട്ടിലേക്കു മടങ്ങി ചികിത്സ തേടുകയും പൊള്ളലേറ്റ ഫോടോകള്‍ കോളജിലേക്ക് അയയ്ക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

തുടക്കത്തില്‍ പരാതി നല്‍കാന്‍ തയാറാകാത്ത ദീപിക ബന്ധുക്കള്‍ നിര്‍ബന്ധിച്ചതോടെയാണ് അവര്‍ക്കൊപ്പം കോളജിലെത്തി പരാതി നല്‍കിയത്. തുടര്‍ന്ന് കോളജ് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി ഇരുവരും ഒരേ മുറിയില്‍ തന്നെയായിരുന്നു താമസിച്ചിരുന്നത്. വലിയ സുഹൃത്തുക്കളുമായിരുന്നുവെന്ന് കോളജ് അധികൃതര്‍ പറയുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഹോസ്റ്റലിലെ റൂമില്‍വച്ച് ദീപികയുടെ മൊബൈല്‍ഫോണ്‍ പിടിച്ചു വാങ്ങിയ ലോഹിത തലയുടെ പലഭാഗത്തും ഫോണ്‍ മുറുക്കിപിടിച്ച് ഇടിച്ചു. ദീപികയെ ബലമായി കസേരയില്‍ പിടിച്ചിരുത്തി കൈകള്‍ ഷാള്‍ ഉപയോഗിച്ച് കെട്ടി. തക്കാളിക്കറി ഉണ്ടാക്കിവച്ചിരുന്ന പാത്രം കറിയോടെ എടുത്ത് മുഖത്ത് വയ്ക്കാന്‍ നോക്കി. തല വെട്ടിച്ചപ്പോള്‍ കറി ശരീരത്തിന്റെ പലഭാഗത്തും വീണ് ദീപികയ്ക്ക് പൊള്ളലേറ്റു. ലോഹിത ദീപികയുടെ വലത് കൈത്തണ്ടയില്‍ പൊള്ളലേല്‍പ്പിച്ചു.

കറിപാത്രം വീണ്ടും ചൂടാക്കിയശേഷം കഴുത്തില്‍ കുത്തിപിടിച്ച് കുനിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷര്‍ടിന്റെ പുറകുവശം പൊക്കി മുതുകില്‍ പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക് പൊടി വിതറുകയും കൈമുറുക്കി ഇടിക്കുകയും ചെയ്തു. കെട്ടഴിച്ചുവിട്ടപ്പോള്‍ ഉപദ്രവിക്കരുതെന്ന് ദീപിക യാചിച്ചപ്പോള്‍ ലോഹിത കാല്‍കൊണ്ട് മുഖത്തടിച്ചു. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

Student arrested for assaulting classmates, Thiruvananthapuram, News, Police, Arrested, Complaint, Attacked, Mobile Phone, Photo, Suspended, Kerala.

കോളജ് നടത്തിയ അന്വേഷണത്തില്‍ പ്രതി ലോഹിതയെ കൂടാതെ മലയാളി സഹപാഠി ജിന്‍സി, ആന്ധ്രയില്‍ നിന്നുള്ള മറ്റൊരു സഹപാഠി നിഖില്‍ എന്നിവരെ സസ്‌പെന്‍ഡ് ചെയ്തു. കാര്യങ്ങള്‍ അറിഞ്ഞിട്ടും അധികൃതരോട് പറയാത്തതിനാണ് സസ്‌പെന്‍ഡ് ചെയ്തത്. ദീപികയുടെ മാതാവിനെ അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. കോളജിലെ അവസാനവര്‍ഷ ബി എസ് സി (അഗ്രികള്‍ചര്‍ സയന്‍സ്) വിദ്യാര്‍ഥിയാണ് ആന്ധ്രയിലെ ചിറ്റൂര്‍ സ്വദേശി ദീപിക.

Keywords: Student arrested for assaulting classmates, Thiruvananthapuram, News, Police, Arrested, Complaint, Attacked, Mobile Phone, Photo, Suspended, Kerala.  

Post a Comment