2018 ആഗസ്റ്റ് 15നാണ് പരാതിക്കിടയാക്കിയ സംഭവം. കണ്ണൂര്‍ പയ്യന്നൂര്‍ ബസില്‍ കണ്ണൂരില്‍ നിന്ന് കയറിയതായിരുന്നു പരാതിക്കാരന്‍, കല്യാശ്ശേരിയില്‍ ഇറങ്ങണമെന്ന് പറഞ്ഞ് ടികറ്റ് തുക നല്‍കിയപ്പോള്‍ അവിടെ സ്റ്റോപ് ഇല്ലെന്ന് പറഞ്ഞ്, ബസില്‍നിന്ന് ഇറങ്ങാന്‍ നിര്‍ദേശിക്കുകയായിരുന്നു. സ്റ്റോപ് ഉണ്ടെന്ന് പറഞ്ഞിട്ടും യാത്രക്കാരനെ കന്‍ഡക്ടറും ക്ലീനറും ചേര്‍ന്ന് നിര്‍ബന്ധിച്ച് പുതിയതെരു സ്റ്റോപില്‍ ഇറക്കിവിട്ടെന്നാണ് പരാതി.
എന്നാല്‍, നടപടി ദുര്‍ബലമെന്ന് ചൂണ്ടിക്കാട്ടിയാണ് ബസ് കന്‍ഡക്ടര്‍ എന്‍ രാജേഷ്, ഉടമ എന്‍ ശിവന്‍, കണ്ണൂര്‍ ട്രാഫിക് എസ് ഐ, ആര്‍ടിഒ എന്നിവരെ ഒന്നു മുതല്‍ നാല് വരെ പ്രതികളാക്കി കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പരാതി നല്‍കിയത്.
ഉപഭോക്തൃ തര്‍ക്ക പരിഹാര കമീഷന്‍ പ്രസിഡന്റ് രവി സുഷ, അംഗങ്ങളായ മോളിക്കുട്ടി മാത്യു, കെ പി സജീഷ് എന്നിവരടങ്ങുന്ന സമിതിയാണ് നഷ്ടപരിഹാരം വിധിച്ചത്.
Keywords: Stop Issues: Consumer Disputes Redressal Forum ordered to pay Rs 25,000 compensation to the passenger, Kannur, News, Compensation, Court, Complaint, Traffic Police, Passenger, Stop, Kerala.