Follow KVARTHA on Google news Follow Us!
ad

Vande Bharat Express | വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്; ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി

സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവര്‍ പരിശോധന നടത്തുന്നു #Vande-Bharat-Express-Train-News, #Stone-Pelting-News, #Kannur-News
കണ്ണൂര്‍: (www.kvartha.com) വന്ദേ ഭാരത് എക്‌സ്പ്രസിന് നേരെ വീണ്ടും കല്ലേറ്. കണ്ണൂര്‍ വളപട്ടണത്ത് വെച്ച് തിങ്കളാഴ്ച വൈകിട്ട് 3.27 നായിരുന്നു കല്ലേറ് ഉണ്ടായത്. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം. അപ്രതീക്ഷിത ആക്രമണത്തില്‍ ട്രെയിനിന്റെ ജനല്‍ ഗ്ലാസിന് പൊട്ടലുണ്ടായി എന്നാണ് പ്രാഥമിക വിവരം. സ്ഥലത്ത് ആര്‍പിഎഫ്, പൊലീസ് എന്നിവര്‍ പരിശോധന നടത്തുന്നു.

കഴിഞ്ഞ ദിവസം മലപ്പുറത്തെ തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്ഥലത്തിന് സമീപത്ത് വെച്ചും വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറുണ്ടായിരുന്നു. സംഭവത്തില്‍ തിരൂര്‍ പൊലീസും റെയില്‍വേ പൊലീസും അന്വേഷണം നടത്തിയെങ്കിലും സിസിടിവി ഇല്ലാത്ത വിജനമായ സ്ഥലത്ത് വെച്ചാണ് കല്ലേറ് നടന്നത് എന്നത് അന്വേഷണത്തിന് തടസം സൃഷ്ടിച്ചു.

Stone Pelting On Vande Bharat Express Again In Kerala, Kannur, News, Stone Pelting, Vande Bharat Express, Probe, Prime Minister, Narendra Modi, Flag off, Kerala

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഇക്കഴിഞ്ഞ ഏപ്രില്‍ 25ന് പ്രധാനമന്ത്രി നരേന്ദ്രമോദി പച്ചക്കൊടി വീശിയതോടെയാണ് വന്ദേഭാരതിന്റെ ഔദ്യോഗിക യാത്രക്ക് തുടക്കമായത്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ് വരുമാനം നേടിയത്.

വന്ദേ ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരത്ത് നിന്ന് സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മെയ് മൂന്നു വരെയുള്ള കണക്കാണ് പുറത്ത് വന്നത്. കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടികറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്.

Keywords: Kannur: Stones pelted at Vande Bharat Express train, Kannur, News, Stone Pelting, Vande Bharat Express, Probe, Prime Minister, Narendra Modi, Flag off, Kerala. 

Post a Comment