Follow KVARTHA on Google news Follow Us!
ad

SSLC Say Exam | എസ് എസ് എല്‍ സി സേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 14 വരെ നടക്കും

ഫലം ജൂണ്‍ അവസാന വാരം പ്രസിദ്ധീകരിക്കും SSLC Say Exam, Application, EDucation, കേരള-വാർത്തകൾ, Malayalam News
തിരുവനന്തപുരം: (www.kvartha.com) ഈ വര്‍ഷത്തെ എസ് എസ് എല്‍ സി റെഗുലര്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള സേ പരീക്ഷ ജൂണ്‍ ഏഴു മുതല്‍ 14 വരെ നടക്കും. ഫലം ജൂണ്‍ അവസാന വാരം പ്രസിദ്ധീകരിക്കും. ഉപരി പഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ഥികള്‍ക്ക് പരമാവധി മൂന്ന് വിഷയങ്ങള്‍ക്ക് വരെ സേ പരീക്ഷ എഴുതാം. ഉത്തരക്കടലാസുകളുടെ പുനര്‍ മൂല്യനിര്‍ണയം, സൂക്ഷ്മ പരിശോധന, ഫോടോ കോപി എന്നിവയ്ക്കുള്ള അപേക്ഷകള്‍ മേയ് 20 മുതല്‍ മേയ് 24 വരെ ഓണ്‍ലൈനായി സ്വീകരിക്കും.

SSLC Say Exam will be held from June 7 to 14, Thiruvananthapuram, News, Education, Say Exam, Students, Application, Certificate, Online, Kerala

ഉപരി പഠനത്തിന് അര്‍ഹരാകുന്നവരുടെ സര്‍ടിഫികറ്റുകള്‍ ജൂണ്‍ ആദ്യ വാരം മുതല്‍ ഡിജിലോകറില്‍ ലഭിക്കും. ഇത്തവണ എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചപ്പോള്‍ 99.70 ശതമാനമാണ് വിജയം. കണ്ണൂരിലാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ വിജയിച്ചത്. 68,604 പേര്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു. 1,38,086 പേര്‍ക്കാണ് ഗ്രേസ് മാര്‍ക് ലഭിച്ചത്. ഗ്രേസ് മാര്‍കിലൂടെ 24,422 പേര്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് ലഭിച്ചു.

Keywords: SSLC Say Exam will be held from June 7 to 14, Thiruvananthapuram, News, Education, Say Exam, Students, Application, Certificate, Online, Kerala. 

Post a Comment