Follow KVARTHA on Google news Follow Us!
ad

Siddaramaiah | 28 ല്‍ 20 സീറ്റെങ്കിലും ജയിച്ച് കയറണം; അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മന്ത്രിമാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

പ്രതിബദ്ധതയോടും സത്യസന്ധതയോടും ചടുലതയോടും കൂടി ചുമതലകള്‍ നിര്‍വഹിക്കുക Siddaramaiah, Karnataka CM, Malayalam News, ദേശീയ-വാർത്തകൾ
ബെംഗ്ലൂര്‍: (www.kvartha.com) അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മന്ത്രിമാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിച്ച് നല്‍കി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. 28 ല്‍ 20 സീറ്റെങ്കിലും ജയിച്ചു കയറണമെന്നാണ് സിദ്ധരാമയ്യ മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കിയത്. ശയാഴ്ചയാണ് കര്‍ണാടക മന്ത്രിസഭ വിപുലീകരിച്ചത്. 24 പേരാണ് സിദ്ധരാമയ്യ മന്ത്രിസഭയില്‍ മന്ത്രിമാരായി ചുമതലയേറ്റത്. ഇതോടെ കര്‍ണാടകയില്‍ 34 അംഗ മന്ത്രിസഭ നിലവില്‍ വന്നു.

'കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, നേതാക്കളായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കുള്ള സമ്മാനമായി അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 20 സീറ്റെങ്കിലും ജയിക്കണം. ഈ ലക്ഷ്യം മനസില്‍വച്ചു കൊണ്ട് പ്രതിബദ്ധതയോടും സത്യസന്ധതയോടും ചടുലതയോടും കൂടി ചുമതലകള്‍ നിര്‍വഹിക്കുക. നല്‍കിയ ഉറപ്പുകള്‍ ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കണം. മുന്‍കാല തെറ്റുകള്‍ ആവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

Siddaramaiah Gives Target To Karnataka Ministers For 2024 Lok Sabha Polls, Bengaluru, News,  Politics, Karnataka, Siddaramaiah, Seat,  Lok Sabha Polls, Congress, National

വകുപ്പ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കും. നിങ്ങളെല്ലാം സജീവമായി പ്രവര്‍ത്തിക്കണം. ബിജെപിയുടെ ദുര്‍ഭരണത്തെ തള്ളിക്കളഞ്ഞാണ് ജനം നമ്മുടെ കൈപിടിച്ചത്. പ്രാദേശികമായി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുക. വിദാന്‍ സൗധയിലേക്ക് ആളുകളെ പ്രശ്‌നപരിഹാരത്തിനായി വരാന്‍ ഇടവരുത്തരുത്. ജനകീയ പ്രവര്‍ത്തനത്തിലൂടെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടണം' എന്നും സിദ്ധരാമയ്യ മന്ത്രിമാരോട് പറഞ്ഞു.

Keywords: Siddaramaiah Gives Target To Karnataka Ministers For 2024 Lok Sabha Polls, Bengaluru, News,  Politics, Karnataka, Siddaramaiah, Seat,  Lok Sabha Polls, Congress, National. 

Post a Comment