Follow KVARTHA on Google news Follow Us!
ad

Siddaramaiah | പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സിദ്ധരാമയ്യ പൊലീസിനോട്; പുതിയ സര്‍ക്കാര്‍ പൊലീസ് വകുപ്പില്‍ കാവിവല്‍ക്കരണം അനുവദിക്കില്ലെന്ന് ഡി കെ ശിവകുമാര്‍; ഉന്നത ഉദ്യോഗസ്ഥരുമായുള്ള കന്നി ചര്‍ച്ചയില്‍ സുപ്രധാന നിര്‍ദേശങ്ങള്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും മുന്‍ഗണന നല്‍കണം Siddaramaiah, D K Shivakumar, karnataka Police, Karnataka News, ദേശീയ വാര്‍ത്തകള്‍
ബെംഗ്‌ളുറു: (www.kvartha.com) കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ കന്നി ചര്‍ച്ചയില്‍, സംസ്ഥാനത്തെ ക്രമസമാധാന നില വഷളായാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഉത്തരവാദികളായിരിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്നറിയിപ്പ് നല്‍കി. പ്രകോപനപരമായ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും സിദ്ധരാമയ്യ പൊലീസിനോട് ആവശ്യപ്പെട്ടു.
    
Siddaramaiah, D K Shivakumar, Karnataka Police, Karnataka News, Congress, Government of Karnataka, Siddaramaiah asks police to take strict action against inflammatory social media posts.

ബെംഗ്‌ളുറു നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും സൈബര്‍ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതിനും മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. കഴിഞ്ഞ ബിജെപി ഭരണത്തിന്‍ കീഴിലെ ചില സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി യോഗത്തില്‍ പങ്കെടുത്ത ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പുതിയ സര്‍ക്കാര്‍ പൊലീസ് വകുപ്പിന്റെ കാവിവല്‍ക്കരണം അനുവദിക്കില്ലെന്ന് പറഞ്ഞു. 'മാറ്റം പ്രതീക്ഷിച്ചാണ് ജനങ്ങള്‍ പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുത്തത്. അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കണം', സിദ്ധരാമയ്യ വ്യക്തമാക്കി.

കുറ്റകൃത്യങ്ങള്‍ പരിശോധിക്കാന്‍ 'ഹൊയ്സാല' പട്രോളിംഗ് ടീമുകളോട് എപ്പോഴും ജാഗ്രത പാലിക്കണമെന്ന് സിദ്ധരാമയ്യ നിര്‍ദേശിച്ചു. പ്രശ്നങ്ങളുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങളോട് കുറ്റവാളികളെപ്പോലെ കാണാതെ മാന്യമായി പെരുമാറണമെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പൊലീസ് സ്റ്റേഷനുകള്‍ സന്ദര്‍ശിച്ച് പരിശോധിക്കാന്‍ നിര്‍ദേശിച്ചു. പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ നിഷ്‌കരുണം നടപടിയെടുക്കണമെന്നും സിദ്ധരാമയ്യ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.

ബിജെപി സര്‍ക്കാരിന്റെ കാലത്ത് മംഗളൂരു, വിജയപുര, ബാഗല്‍കോട്ട് എന്നിവിടങ്ങളില്‍ ചില അവസരങ്ങളില്‍ പൊ ലീസുകാര്‍ കാവി ഷാളുകളോ വസ്ത്രമോ ധരിച്ച സംഭവങ്ങളെ പരാമര്‍ശിച്ച്, 'ഞങ്ങളുടെ സര്‍ക്കാരിന് കീഴില്‍ പൊലീസ് വകുപ്പിനെ കാവിവല്‍ക്കരിക്കുന്നത് ഞങ്ങള്‍ അനുവദിക്കില്ല', എന്ന് ഡി കെ ശിവകുമാര്‍ പറഞ്ഞു. ബിജെപി ഭരണകാലത്ത് സിദ്ധരാമയ്യയും താനും ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കള്ളക്കേസുകള്‍ ചുമത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'നിങ്ങള്‍ മാറുക, പഴയത് ഉപേക്ഷിക്കുക. ഒരു പുതിയ ജോലി ആരംഭിക്കുക', ഉപമുഖ്യമന്ത്രി നിര്‍ദേശിച്ചു.

Keywords: Siddaramaiah, D K Shivakumar, Karnataka Police, Karnataka News, Congress, Government of Karnataka, Siddaramaiah asks police to take strict action against inflammatory social media posts.
< !- START disable copy paste -->

Post a Comment