Follow KVARTHA on Google news Follow Us!
ad

Sengol | പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്വര്‍ണ ചെങ്കോല്‍ സ്ഥാപിക്കും; സ്പീകറുടെ സീറ്റിന് സമീപമാണ് ചരിത്രപ്രാധാന്യമുള്ള അധികാരമുദ്രയുടെ സ്ഥാനമെന്നും അമിത് ഷാ

ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറണമെന്നും ആവശ്യം Sengol, New Parliament Building, Amit Shah, മലയാളം-വാർത്തകൾ, National News
ന്യൂഡെല്‍ഹി: (www.kvartha.com) പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം അടുത്തുവരുന്നതിനിടെ അതിന്റെ പ്രത്യേകതകള്‍ പൊതുജനങ്ങള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാര്‍ലമെന്റ് മന്ദിരത്തില്‍ അധികാരമുദ്ര സ്ഥാപിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി സ്പീകറുടെ സീറ്റിനു സമീപമാണ് ചരിത്രപ്രാധാന്യമുള്ള സ്വര്‍ണ ചെങ്കോലിന്റെ സ്ഥാനമെന്നും വ്യക്തമാക്കി.

Historic Sceptre, 'Sengol', To Be Placed In New Parliament Building, New Delhi, News, Politics, Press Meet, Inauguration, Amit Shah, Prime Minister, Narendra Modi, National

ഈ ചെങ്കോല്‍ ബ്രിടിഷുകാരില്‍നിന്ന് ഇന്‍ഡ്യന്‍ നേതാക്കള്‍ക്ക് അധികാരം കൈമാറുന്നിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് കൈമാറിയതാണെന്നും തമിഴിലുള്ള ചെങ്കോല്‍ എന്ന പദം സൂചിപ്പിക്കുന്നത് നിറ സമ്പത്തിനെയാണെന്നും അമിത് ഷാ അറിയിച്ചു.

ഉദ്ഘാടനത്തിന് എല്ലാ കക്ഷികളെയും ക്ഷണിച്ചിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ വിശാല കാഴ്ചപ്പാടാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. നമ്മുടെ സംസ്‌കാരവുമായി ഇഴചേര്‍ന്നതാണ് മന്ദിരമെന്നും ഷാ പറഞ്ഞു. ഉദ്ഘാടനം ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രതിപക്ഷം പുനഃപരിശോധിക്കണമെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രിയും ആവശ്യപ്പെട്ടു.

Keywords: Historic Sceptre, 'Sengol', To Be Placed In New Parliament Building, New Delhi, News, Politics, Press Meet, Inauguration, Amit Shah, Prime Minister, Narendra Modi, National. 

Post a Comment