ആശുപത്രികളെ സുരക്ഷിത സോണുകള്‍ ആക്കി മാറ്റണമെന്നും, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഐ എം എ നടത്തുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായാണ് കലക്ടറേറ്റ് മാര്‍ച് നടത്തിയത്.
ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്തുകൊണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാകണമെന്ന് സര്‍കാരിനോടും അധികൃതരോടും ഐഎംഎ നേതാക്കള്‍ ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട വനിത ഡോക്ടറുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക, ആശുപത്രികള്‍ക്ക് സായുധ പൊലീസിന്റെ സഹായത്തോടെ സുരക്ഷ നല്‍കുക, സര്‍കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് കഴിഞ്ഞ രണ്ടുദിവസമായി ഐഎംഎ സമരം ചെയ്യുന്നത്.
പ്രതിഷേധ മാര്‍ചിനു ശേഷം ഐ എം എ ഹാളില്‍ വെച്ച് കൊല്ലപ്പെട്ട ഡോ. വന്ദനയോടുള്ള ആദരസൂചകമായി അനുശോചന യോഗം നടത്തി. ഡോക്ടര്‍മാരുടെ പണിമുടക്ക് രണ്ടാംദിവസത്തിലേക്ക് നീണ്ട അവസരത്തില്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഒപി വിഭാഗവും അടച്ചുപൂട്ടി.
Keywords: Second day on strike: IMA Conducts Collectorate march to protest Dr Vandana's murder, Kannur, News, March, Demands, Compensation, Protection, Health Workers, Police, Leaders, Kerala.