Supreme Court | എഎപി നേതാവും ഡെല്‍ഹി മുന്‍ ആരോഗ്യമന്ത്രിയുമായ സത്യേന്ദര്‍ ജെയിനിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി
May 26, 2023, 14:34 IST
ന്യൂഡെല്‍ഹി: (www.kvartha.com) കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയില്‍ ശിക്ഷയനുഭവിക്കുകയായിരുന്ന ഡെല്‍ഹി മുന്‍ ആരോഗ്യമന്ത്രിയും എ എ പി നേതാവുമായ സത്യേന്ദര്‍ ജെയിനിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ജെയിനിന്റെ ആരോഗ്യം കണക്കിലെടുത്ത് ആറാഴ്ചത്തെ ജാമ്യമാണ് കോടതി അനുവദിച്ചത്.
ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്. ഇക്കാലയളവില്‍ ജെയിന്‍ ആഗ്രഹിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാം. ജാമ്യത്തിലിരിക്കുന്ന കാലയളവില്‍ മാധ്യമങ്ങളെ കാണരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.
ജെയിനിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്‌വിയാണ് കോടതിയില്‍ ഹാജരായത്. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജി എസ് വി രാജു, എയിംസിലെയോ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയോ ഡോക്ടര്‍മാരുടെ പാനല്‍ ജെയിനിനെ പരിശോധിക്കണമെന്നും മെഡികല്‍ റിപോര്‍ടുകള്‍ പ്രകാരം ചികിത്സ നിര്‍ദേശിച്ചാല്‍ അന്വേഷണ ഏജന്‍സി അതിനെ എതിര്‍ക്കില്ലെന്നും പറഞ്ഞു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഇതുസംബന്ധിച്ച ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
ജെയിനിന്റെ ഏറ്റവും പുതിയ മെഡികല്‍ റിപോര്‍ടുകള്‍ ബെഞ്ച് പരിഗണിക്കുന്ന ജൂലൈ 11 ന് വിഷയം അടുത്തതായി പരിഗണിക്കും. 2022 മേയിലാണ് കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ സത്യേന്ദര്‍ ജെയിനിനെ അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെ തിഹാര്‍ ജെയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണ ജെയിനിനെ ഡെല്‍ഹിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ജസ്റ്റിസുമാരായ ജെകെ മഹേശ്വരി, പിഎസ് നരസിംഹ എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ചിന്റെതാണ് ഉത്തരവ്. ഇക്കാലയളവില്‍ ജെയിന്‍ ആഗ്രഹിക്കുന്ന സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാം. ജാമ്യത്തിലിരിക്കുന്ന കാലയളവില്‍ മാധ്യമങ്ങളെ കാണരുതെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും നിര്‍ദേശമുണ്ട്.
ജെയിനിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഡോ. അഭിഷേക് മനു സിങ്‌വിയാണ് കോടതിയില്‍ ഹാജരായത്. ഇഡിക്ക് വേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജി എസ് വി രാജു, എയിംസിലെയോ രാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെയോ ഡോക്ടര്‍മാരുടെ പാനല്‍ ജെയിനിനെ പരിശോധിക്കണമെന്നും മെഡികല്‍ റിപോര്‍ടുകള്‍ പ്രകാരം ചികിത്സ നിര്‍ദേശിച്ചാല്‍ അന്വേഷണ ഏജന്‍സി അതിനെ എതിര്‍ക്കില്ലെന്നും പറഞ്ഞു. എന്നാല്‍ കോടതി ഇത് അംഗീകരിച്ചില്ല. ഇതുസംബന്ധിച്ച ഹര്‍ജി പിന്നീട് പരിഗണിക്കാമെന്ന് അറിയിക്കുകയായിരുന്നു.
Keywords: SC grants AAP leader Satyendar Jain interim bail for six weeks on medical grounds, Satyendar Jain, Hospital, Treatment, Bail, AAP leader, Medical Report, Probe, Agency, News, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.